ഡാൻസർ വാസന്തി മമ്മൂട്ടിക്കൊപ്പം | ഫോട്ടോ: https://twitter.com/ClubIkka
ലോകേഷ് കനഗരാജ് കമൽ ഹാസനെ നായകനാക്കി നിർമിച്ച വിക്രം എന്ന ചിത്രം കണ്ടവരാരും ഒരിക്കലും മറക്കില്ല ഏജന്റ് ടീനയേയും ഈ കഥാപാത്രത്തെ അവതരിപ്പിച്ച വാസന്തിയേയും. ഏജന്റ് ടീനയുടെ ആക്ഷൻ രംഗം പ്രേക്ഷകർക്ക് ഒരു സർപ്രൈസ് തന്നെയായിരുന്നു. നർത്തകിയായ വാസന്തി മലയാളസിനിമയിലേക്ക് എത്തുകയാണ്.
ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാവുന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് വാസന്തിയുടെ മലയാളത്തിലേക്കുള്ള വരവ്. മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന നടിയുടെ ചിത്രം വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പോലീസ് വേഷത്തിലാണ് ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്.
വർഷങ്ങളായി സിനിമയിലെ നൃത്തരംഗത്ത് സജീവമായി നിൽക്കുന്ന ന കലാകാരിയാണ് വാസന്തി. നൃത്തസംവിധായകൻ ദിനേശ് മാസ്റ്ററുടെ സഹായിയായി മാസ്റ്റർ എന്ന ചിത്രത്തിൽ പ്രവർത്തിക്കവേയാണ് ലോകേഷ് കനഗരാജ് തന്റെ അടുത്തചിത്രത്തിൽ വാസന്തിക്ക് നിർണായകവേഷം നൽകിയത്. വിക്രത്തിൽ കമൽ ഹാസനും ഫഹദ് ഫാസിലിനും ഒപ്പമുള്ള വാസന്തിയുടെ രംഗങ്ങൾ തിയേറ്ററിൽ വൻ കരഘോഷത്തോടെയാണ് സ്വീകരിക്കപ്പെട്ടത്.
തൊടുപുഴയിലാണ് മമ്മൂട്ടി-ബി.ഉണ്ണിക്കൃഷ്ണൻ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമലാ പോൾ എന്നിവരാണ് നായികമാർ. തമിഴ് നടൻ വിനയ് റായ് ആണ് വില്ലൻ വേഷത്തിൽ. ഉദയ്കൃഷ്ണയുടേതാണ് തിരക്കഥ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..