ആശാ ശരത് | ഫോട്ടോ: എൻ.എം. പ്രദീപ് | മാതൃഭൂമി
കൊച്ചി: സാധാരണക്കാരിലേക്ക് കലാപഠനം ഓൺലൈനായി എത്തിക്കാൻ ആപ്പുമായി നടിയും നർത്തകിയുമായ ആശാ ശരത്. മാസം 80 രൂപ ചെലവിൽ കലാപഠനം നടത്താവുന്ന വിധത്തിലാണ് ആപ്പ്. സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ തുടങ്ങിയ പ്രാണ - ആശാ ശരത് കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പ്രാണ ഇൻസൈറ്റ് എന്ന ഈ ആപ്പിലൂടെ നൃത്ത, സംഗീത ഇനങ്ങളടക്കം 21 കലകൾ പഠിക്കാനാവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ആപ്പിലൂടെ സൗജന്യ പഠനവും ഉറപ്പാക്കുമെന്ന് ആശാ ശരത് പറഞ്ഞു. കലോത്സവങ്ങളിൽ ഉൾപ്പെടെ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും വേദികളിൽ പ്രകടനത്തിനുള്ള മ്യൂസിക് ട്രാക്കും അടക്കമുള്ള സൗകര്യങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാണ സ്റ്റോർ ആപ്പിന്റെ ലോഞ്ചിങ് മന്ത്രി പി. രാജീവും പ്രാണ ജി. ഫൗണ്ടേഷന്റെ ഉദ്ഘാടനം മേയർ എം. അനിൽകുമാറും നിർവഹിച്ചു.
പ്രാണ - ആശ ശരത് കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാടും എം. ക്യൂബ് കോഴ്സിന്റെ ഉദ്ഘാടനം ആശാ ശരതും നിർവഹിച്ചു. സ്പൈസസ് പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ എൻ.ആർ. ജയ്മോൻ, മാനേജിങ് ഡയറക്ടർ റിയാസ് കടവത്ത്, സി.ഇ.ഒ. പി.പി. മിഥുൻ, ജനറൽ മാനേജർ ജോസഫ് ലിജോ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..