ലയാളിയായ സോഹൻ റോയ് നിർമ്മിച്ച് ആദ്യമായി സംവിധാനം ചെയ്ത ബോളിവുഡ് ചലച്ചിത്രമായിരുന്നു ഡാം 999. അണക്കെട്ടുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ ഈ ചിത്രം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ലൊസാഞ്ചലസിൽ ഓസ്കർ സമിതിയുടെ മുൻപിൽ പ്രത്യേകം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ 3ഡി പതിപ്പും പുറത്തിറക്കുന്നു. സോഹന്റെ തന്നെ സംരംഭമായ മറൈനേർസ് നിർമ്മിക്കുന്ന ചിത്രം ലോകമാകമാനം 200 രാജ്യങ്ങളിലാണ് വാർണർ ബ്രദേഴ്സ് പ്രദർശനത്തിനെത്തിച്ചത്. ഈ ചിത്രം പുറത്തിറങ്ങി ഒൻപത് വർഷങ്ങൾ പിന്നിടുമ്പോൾ ഓർമകൾ പങ്കുവച്ച് അണിയറ പ്രവർത്തകർ.

''2020 ജൂലായ് മാസം തകരുമെന്ന് നോസ്റ്റർഡാമസ് പ്രവചിച്ച മുല്ലപ്പെരിയാർ ഡാമിൻ്റെ തകർച്ച മുൻകൂട്ടി കാട്ടിത്തന്ന സിനിമയായിരുന്നു ഡാം 999. ഒരു സിനിമയുടെ പേരിൽ ഇന്ത്യൻ പാർലമെൻ്റു പോലും രണ്ടു ദിവസം തടസ്സപ്പെട്ടു. രണ്ടു സംസ്ഥാനങ്ങൾ അതിർത്തി അടച്ചു പരസ്പരം പോരാടി. മുല്ലപ്പെരിയാറിലേക്ക് ദിവസേന പതിനായിരക്കണക്കിന് പ്രതിഷേധക്കാർ സ്വയം ഒഴുകിയെത്തി. സുപ്രീം കോടതി പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടും തമിഴ്നാട് സർക്കാർ നിരോധനം തുടർന്നു. സിനിമാ സംഘടനകൾ വഴി പോസ്റ്റർ പോലും പതിയ്ക്കാൻ സമ്മതിച്ചില്ല. പ്രദർശിപ്പിക്കാൻ മുന്നോട്ടു വന്ന തീയറ്ററുകളോട് കിട്ടിയ തുക മുഴുവൻ പിഴയായി അടയ്ക്കാൻ പറഞ്ഞത് പ്രദർശനം നിർത്തി, ചിത്രത്തിൻ്റെ സാറ്റലൈറ്റ് അവകാശം മലയാളം ചാനലുകൾ പോലും എടുത്തില്ല.  ഒരു സിനിമയെ ഇങ്ങനെ അരുംകൊല കൊല ചെയ്ത സംഭവം ലോക സിനിമാചരിത്രത്തിൽ തന്നെയുണ്ടായിട്ടില്ല. ഓരോ ആറു മാസവും പുതുക്കപ്പെടുന്ന നിരോധനാജ്ഞ 9 വർഷത്തിനു ശേഷം കഴിഞ്ഞ മാർച്ച് 20-ന് വീണ്ടു പുതുക്കപ്പെട്ടു.

ഒൻപത് പ്രധാന കഥാപാത്രങ്ങൾ, ഒൻപത് ലൊക്കേഷനുകൾ, ഒൻപത് രസങ്ങൾ, ഒൻപത് പാട്ടുകൾ. നഷ്ടപ്രണയത്തിന്റെ ഒൻപത് ഭാവങ്ങൾ, ഒൻപത് ഫിലിം ഇൻഡസ്ട്രികളിൽ നിന്നുള്ള ദേശീയ പുരസ്‌കാര ജേതാക്കൾ, ഒൻപത് ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരണമായി നീങ്ങുന്ന കഥാഗതി, ഒൻപത് ചികിത്സാ രീതികളിലുള്ള ആയുർവേദ ചികിത്സാവിധികളുടെ ചിത്രീകരണം, ഇതെല്ലാത്തിനുമുപരിയായി ഒൻപത് രീതികളിൽ ആസ്വദിക്കാവുന്ന കഥാതന്തു, എന്നിങ്ങനെയുള്ള ഒൻപത് പ്രത്യേകതകളാണ് ഈ സിനിമയ്ക്കുണ്ടായിരുന്നത്. 

ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയിലേക്ക് മൂന്നു കാറ്റഗറികളിലായി അഞ്ച് എൻട്രികൾ നേടിയത് കൂടാതെ, തൊട്ടടുത്ത വർഷത്തെ ഗോൾഡൻ റൂസ്റ്റർ അവാർഡിലേക്ക് 12 ക്യാറ്റഗറികളിൽ മത്സരിക്കാനും ഈ ചിത്രം യോഗ്യത നേടി. ചൈനീസ് ഓസ്കാർ എന്നറിയപ്പെടുന്ന ഈ അവാർഡിനായി മത്സരിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഡാം 999. , സോഹൻ റോയ് തന്നെ രചിച്ച ഇതിന്റെ തിരക്കഥ, ഓസ്കാർ അക്കാദമി ലൈബ്രറിയിലെ (Academy of Motiion Picture Arts and Sciences ) 'പെർമെനന്റ് കോർ കളക്ഷനിലേക്ക് ' തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 

2011 ൽ ഈ സിനിമ പുറത്തിറങ്ങിയതു തന്നെ വിവാദങ്ങളുടെ ഒരു 'വാട്ടർ ബോംബ് ' തുറന്നുവിട്ടുകൊണ്ടാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മടിത്തട്ടിൽ തല വച്ച് കിടന്നുറങ്ങുന്ന മധ്യകേരളത്തെക്കുറിച്ചുള്ള വാർത്തകൾ, ലോകമെമ്പാടുമുള്ള മലയാളികളുടെ മുഴുവൻ ഉറക്കവും നഷ്ടപ്പെടുത്തിയിരുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്. ഈ സിനിമയിലെ രംഗങ്ങളിലൂടെ, അണക്കെട്ടുകൾ ഉയർത്തുന്ന സുരക്ഷാഭീഷണികളെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ച മനുഷ്യ സ്നേഹികൾ കടുത്ത പ്രക്ഷോഭത്തിലേക്ക് നീങ്ങിയപ്പോൾ, സിനിമയുടെ പ്രദർശനം തന്നെ നിരോധിക്കുകയായിരുന്നു തമിഴ്നാട് ചെയ്തത്. 

 "Dams : The Lethal Water Bombs " എന്ന ഡോക്യൂമെന്ററി ചിത്രീകരിച്ച് സോഹൻ റോയ് തന്റെ ആശങ്കകൾ അദ്ദേഹം ജനങ്ങളുമായി പങ്കുവച്ചു. തൊട്ടടുത്ത മാസം ഹോളിവുഡിൽ നടന്ന ലോസ് ആഞ്ജലീസ് മൂവി ഫെസ്റ്റിവൽ, മൂവി അവാർഡ്‌സ്, എന്നീ സിനിമാ മേളകളിൽ നിന്ന് മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഈ ഹ്രസ്വചിത്രം, തുടർന്നങ്ങോട്ട് ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടുകയുണ്ടായി. 

ഇരുപത്തിയൊന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ഇത്രത്തോളം സ്വീകാര്യത ലഭിച്ചെങ്കിൽ, ഇതേ പ്രമേയത്തിലുള്ള ഒരു കൊമേഴ്‌സ്യൽ സിനിമയ്‌ക്ക് ലഭിക്കാവുന്ന അപാരമായ സാധ്യതകളാണ് ഒരു വലിയ ക്യാൻവാസിൽ സിനിമ ചെയ്യുന്നതിലേക്ക് സംവിധായകനെ നയിച്ചത്. 10 മില്യൻ ഡോളർ ബജറ്റിൽ ഒരുക്കിയ കന്നിച്ചിത്രത്തിനു വേണ്ടി സംവിധായകൻ നീക്കി വച്ചത്.

ഒട്ടനവധി പ്രത്യേകതകളോടെയാണ് 'ഡാം 999 ' റിലീസിംഗിന് തയ്യാറെടുത്തത്. പതിനാറ് ദേശീയ പുരസ്കാര ജേതാക്കൾ അണിനിരന്ന സിനിമ, 2D യിൽ നിന്ന് 3D യിലേക്കുള്ള 'കൺവേർഷൻ ടെക്നോളജി' പ്രവർത്തികമാക്കിയ ആദ്യ ഇന്ത്യൻ സിനിമ, ഒരേസമയം അഞ്ച് ഭാഷകളിൽ ലോകവ്യാപകമായി റിലീസ് ചെയ്ത സിനിമ, അന്നുവരെ ലോകസിനിമകളിൽ വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ കപ്പലിൽ ചിത്രീകരിക്കപ്പെട്ട സിനിമ, ഇന്ത്യയിൽ വാട്ടർ ഗ്രാഫിക്സ് സാങ്കേതിക വിദ്യ ഉൾപ്പെടുത്തിയ ആദ്യ സിനിമ, ഹോളിവുഡ് ഫോർമാറ്റിൽ നിർമ്മിയ്ക്കപ്പെട്ട ആദ്യ ഇന്ത്യൻ സിനിമ, ലോക പ്രശസ്ത നിർമ്മാണവിതരണക്കമ്പനി 'വാർണർ ബ്രോസ്' വിതരണം ചെയ്യുന്ന സിനിമ, ഇറങ്ങുന്നതിന് മുൻപേ ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ട സിനിമ, തിലകൻ വിവാദവും മുല്ലപ്പെരിയാറും ചേർന്ന് വിവാദമായ സിനിമ തുടങ്ങിയ പ്രത്യേകതകളും ഡാം 999യ്ക്കുണ്ട്.''-  അണിയറ പ്രവർത്തകർ പറയുന്നു.

Content Highlights: Dam 99 Movie controversy, Sohan Roy, Mullaperiyar Dam, Rajith kapoor