Photo Credits : Instagram| Dabboo Ratnani
ബോളിവുഡിലെ പ്രമുഖ താരങ്ങളെ അണിനിരത്തി പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദബ്ബൂ രത്നാനി ഒരുക്കിയ ഫോട്ടോഷൂട്ട് വൈറലാവുന്നു. 2020 വാര്‍ഷിക കലണ്ടറിന് വേണ്ടിയാണ് താരങ്ങളുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ഒരുക്കിയത്.
ഷാറൂഖ് ഖാന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ്, വിദ്യ ബാലന്, ഭൂമി പട്നേക്കര്‍, കിയാര അദ്വാനി തുടങ്ങി വലിയ താരനിര തന്നെ കലണ്ടറിനായി അണിനിരക്കുന്നുണ്ട്.
ഇല കൊണ്ട് നഗ്നത മറച്ച് കിയാര അദ്വാനിയും പുസ്തകം കൊണ്ട് നഗ്നത മറച്ച് സണ്ണി ലിയോണും ബാത്ടബ്ബില്‍ കിടന്നു കൊണ്ട് പോസ് ചെയ്ത് ഭൂമിയും കലണ്ടറിലെ ഗ്ലാമര്‍ താരങ്ങളായി.
അമിതാഭ് ബച്ചന്, ആലിയ ഭട്ട്, അനുഷ്ക ശര്‍മ, പ്രിയങ്ക, പരിനീതി, ശ്രദ്ധ കപൂര്‍, കൃതി സനോന്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, വിക്കി കൗശല്‍, ടൈഗര്‍ ഷ്റോഫ് എന്നിങ്ങനെ മുന്‍നിര സെലിബ്രിറ്റികളെല്ലാം കലണ്ടറിനായി അണിനിരക്കുന്നുണ്ട്.
Content Highlights : Dabboo Ratnani Calendar Photo shoot of bollywood celebrities Bhumi Kiara Sunny leone
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..