-
ഡി.ശിവൻ എന്ന പോസ്റ്റ്മാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ തപാൽക്കാരൻ എന്ന ഡോക്യുമെന്ററി ചിത്രം ശ്രദ്ധനേടുന്നു. മലയാളികളായ അർജുൻ ഡേവിസ്, ആനന്ദ് രാമകൃഷ്ണൻ, അർജുൻ കൃഷ്ണ എന്നിവരാണ് ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ സംവിധായകർ. ക്യാമറ കെെകാര്യം ചെയ്തതും ഇവർ തന്നെ.
സൈബർ യുഗത്തിലും വാഹനങ്ങൾക്ക് അപ്രാപ്യമായ കുന്നും മലയും വനവും താണ്ടി, നിത്യേന പതിനഞ്ച് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് പ്രിയപ്പെട്ടവരുടെ സന്ദേശങ്ങളും ഉരുപ്പടികളും കൃത്യതയോടെ കൈമാറുന്ന നിശ്ചയദാർഢ്യത്തിന്റെ ഉടമ. അതാണ് നിലഗിരിയുടെ സ്വന്തം പോസ്റ്റ്മാൻ ഡി.ശിവനെ വ്യത്യസ്തനാക്കുന്നത്. ധീരനായ ഈ മനുഷ്യനുള്ള സമർപ്പണമാണിത്. ഒരു സമൂഹത്തെ ഒന്നടങ്കം കർമ്മനിരതരാകാൻ പ്രചോദിപ്പിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്റെ ജീവിതം- സംവിധായകർ പറയുന്നു.
2018 മുതൽ മനസ്സിലുള്ള ഒരു ആശയമായിരുന്നു ഡോക്യുമെന്ററി. തുടർന്ന് ഞങ്ങൾ അദ്ദേഹത്തെ നേരിൽ കാണാനായി ചെന്നു. ഇതിന്റെ ഭാഗമാകാൻ അദ്ദേഹം സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. 25 വർഷത്തോളം അദ്ദേഹം സ്റ്റാബ് കളക്ടറായി ജോലി ചെയ്തു. വിരമിക്കാൻ കുറച്ചു വർഷങ്ങൾ മാത്രം ബാക്കിയിരിക്കേയാണ് അദ്ദേഹം പോസ്റ്റ്മാനായി സേവനമനുഷ്ഠിക്കുന്നത്. വികസനം എത്തിനോക്കാത്ത കുനൂരിലെ ജനങ്ങളെ സേവിക്കണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. 2018 ൽ ഡോക്യുമെന്ററിയുടെ ജോലികൾ പൂർത്തിയായെങ്കിലും ഇപ്പോഴാണ് റിലീസ് ചെയ്യാൻ പറ്റിയത്. മികച്ച അഭിപ്രായമാണ് ഇപ്പോൾ ഡോക്യുമെന്ററിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്- സംവിധായകർ കൂട്ടിച്ചേർത്തു.
ഷോല ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിങ് കളർ ഗ്രേഡിങ്- ആനന്ദ് രാമകൃഷ്ണൻ, ഡ്രോൺ- ബാലമുരുകർ കുമാർ, ബി.ജി.എം- ഓഡിയോകാം, ഫിൻവൽ, ലെക്സിൻ മ്യൂസിക്, സൗണ്ട് ഡിസെെൻ- സിദ്ധാർഥ് സദാശിവ്, പ്രമോഷൻ- ആതിര പ്രകാശ്.
Content Highlights: Meet the Man Who braved forests and wild animals to deliver mail for many years | Short Film 2020, Documentary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..