അഭിനന്ദനങ്ങള്‍ ഇമ്മന്‍, ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയായിരുന്നു; മുന്‍ഭാര്യയുടെ ആശംസ വിവാദത്തില്‍


ഡി ഇമ്മൻ, മോണിക

സംഗീത സംവിധായകന്‍ ഡി ഇമ്മന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ഡി. ഇമ്മന്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. അതിന് തൊട്ടുപിന്നാലെ ഇമ്മനെതിരേ രംഗത്ത് വന്നിരിക്കുകയാണ് മുന്‍ഭാര്യ മോണിക. ആശംസകള്‍ നേര്‍ന്നാണ് മോണിക തന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ടാം വിവാഹത്തിന് ആശംസകള്‍ നേരുന്നുവെന്നും പന്ത്രണ്ട് വര്‍ഷങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ താന്‍ ഇന്ന് ഖേദിക്കുന്നുവെന്നും മോണിക കുറിച്ചു.

പന്ത്രണ്ട് വര്‍ഷങ്ങള്‍ ഒപ്പം ജീവിച്ച ആളിനെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് ഞാന്‍ അറിഞ്ഞില്ല. നിങ്ങള്‍ക്ക് വേണ്ടി ജീവിതം പാഴാക്കിയ ഞാന്‍ വിഡ്ഢിയാണ്. ഇന്ന് ഞാന്‍ ആത്മാര്‍ഥമായും അതില്‍ ഖേദിക്കുന്നു. രണ്ട് വര്‍ഷമായി നിങ്ങള്‍ എന്നെയോ കുട്ടികളെയോ തിരിഞ്ഞു നോക്കിയിട്ടില്ല. കുട്ടികള്‍ക്കും നിങ്ങള്‍ പകരക്കാരെ കണ്ടെത്തിയതില്‍ ആശ്ചര്യം തോന്നുന്നു. ഞാന്‍ എന്റെ കുട്ടികളെ നിങ്ങളുടെ അച്ഛനില്‍ നിന്ന് മറ്റും സംരക്ഷിക്കും. ആവശ്യമാണെങ്കില്‍ പുതിയ കുഞ്ഞിനെയും ഞാന്‍ സംരക്ഷിക്കും. വിവാഹമംഗളാശംസകള്‍- മോണിക കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു മോണികയുടെ പ്രതികരണം. ഇത് വലിയ വിവാദമായിരിക്കുകയാണ്.

വിവാഹത്തിന് ശേഷം ഇമ്മന്‍ വികാരാധീനനായി ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. താനും തന്റെ കുടുംബവും കുറച്ചുവര്‍ഷങ്ങളായി അനുഭവിച്ചുവന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമാണീ വിവാഹമെന്ന് അദ്ദേഹം കുറിച്ചു.

എന്റെ കഠിനമായ നിമിഷങ്ങളില്‍ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാഗര ദാസിനോടാണ് ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത്. വിട്ടുപിരിഞ്ഞ അമ്മ മഞ്ജുളാ ഡേവിഡിന്റെ ആശീര്‍വാദവും വേണമായിരുന്നു. അമാലിയിലേക്കെത്താന്‍ സഹായിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും അഭ്യുദയകാംക്ഷികളോടും നന്ദി പറയുന്നു. അമാലിയുടെ മകള്‍ നേത്ര ഇനിമുതല്‍ എന്റെ മൂന്നാമത്തെ മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു.

മക്കളായ വെറോണിക്ക, ബ്ലെസീക്ക എന്നിവരെയാണ് വിവാഹത്തിന് ഏറ്റവുമധികം മിസ് ചെയ്തത്. എന്നെങ്കിലും അവര്‍ വീട്ടിലേക്ക് വരുന്നതും കാത്ത് ക്ഷമയോടെയിരിക്കുകയാണ്. അമാലിയും നേത്രയും ഞങ്ങളെല്ലാവരും അവരെ ഒരുപാട് സ്‌നേഹത്തോടെ സ്വീകരിക്കും. തന്നെ പിന്തുണച്ച സംഗീതാസ്വാദകര്‍ക്കുള്ള നന്ദിയും അര്‍പ്പിച്ചാണ് ഇമ്മന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.


Watch Video | മറാത്താ സിംഹം, താക്കറെ എന്ന മഹാമേരു

Content Highlights: DImman music director marriage, ex wife Monica Richard Instagram post

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


swapna

2 min

'വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിന് ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ച് ക്ലിഫ് ഹൗസിലെത്തിച്ചു'

Jun 29, 2022

Most Commented