-
മുംബൈ: ബോളിവുഡ് നടി സൊനാക്ഷി സിൻഹ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കു താഴെ അശ്ലീല കമന്റുമായെത്തെിയ 26കാരൻ പോലീസ് പിടിയിലായി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിഷയത്തിൽ സൊനാക്ഷി ഓഗസ്റ്റ് 7ന് മുംബൈ ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയിരുന്നു.
സ്ത്രീ സുരക്ഷയെയും സൈബർ ബുള്ളിയിങ്ങിനെയും കുറിച്ചാണ് സൊനാക്ഷി വീഡിയോ ചെയ്തു ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. അതിനു ചുവട്ടിലാണ് അജ്ഞാതനായ ഒരാൾ മോശം ഭാഷയിൽ സംസാരിക്കുകയും സൊനാക്ഷിയെ അടക്കം മറ്റ് ചില ബോളിവുഡ് താരങ്ങളെക്കുറിച്ച് അശ്ലീലം പറയുകയും ചെയ്തത്.
ഔറംഗാബാദിലെ തുൾജി നഗറിൽ താമസിക്കുന്ന ശശികാന്ത് ഗുലാബ് ജാദവ് ആണ് കമന്റട്ടതെന്ന് തിരിച്ചറിഞ്ഞു. ഐ ടി ആക്ടിനു കീഴിൽ 294, 354 D എന്നീ വകുപ്പുകളിലാണ് സൈബർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോട്ടൽമാനേജരായ ഇയാളെ കോടതിയിൽ ഹാജരാക്കി, കസ്റ്റഡിയിൽ വിട്ടു.
Content Highlights :cyber police arrests a person who posted abusive comments on sonakshi sinha's video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..