
-
സഹോദരന് ഇബ്രാഹിം ഖാന്റെ ജന്മദിനത്തില് സാറ അലി ഖാന് പോസ്റ്റ് ചെയ്ത ചിത്രത്തിന് കടുത്ത വിമര്‍ശനം. സഹോദരന് ജന്മദിനാശംസ നേര്‍ന്നുകൊണ്ട് സാറ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കാണ് വിമര്‍ശനം. മാലിദ്വീപിലെ അവധിയാഘോഷങ്ങള്ക്കിടയിലെടുത്ത ചിത്രങ്ങളാണിത്.
ബിക്കിനിയണിഞ്ഞാണ് സാറ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സഹോദരനൊപ്പം നില്ക്കുമ്പോള് ഇതുപോലെയുള്ള വേഷങ്ങള്‍ ധരിക്കാമോ എന്നാണ് ചിലര്‍ സാറയോടു ചോദിക്കുന്നത്. പ്രത്യേക മതവിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയെന്ന നിലയില്‍ വേഷവിധാനത്തില്‍ ശ്രദ്ധിക്കാമായിരുന്നുവെന്നും പോസ്റ്റിനു ചുവടെ കമന്റുകളുണ്ട്.
അതേസമയം, നടിയായ സാറയുടെ വേഷത്തിന് എന്ത് അപാകതയാണ് ഉള്ളതെന്ന് ചോദിക്കുന്നവരുമുണ്ട്. അവര്‍ക്കിഷ്ടമുളളത് ധരിക്കട്ടെയെന്നും അതിലെന്താണ് തെറ്റെന്നുമുള്ള അഭിപ്രായങ്ങളുമായി ആരാധകര്‍ സാറയ്ക്ക് പിന്തുണയേകുന്നു. സ്വിമ്മിങ് പൂളില്‍ ബിക്കിനിയല്ലാതെ, കുര്‍ത്ത ധരിച്ചല്ലല്ലോ ഇറങ്ങേണ്ടതെന്നും ആരാധകര്‍ ചോദിക്കുന്നു. നടിയെ വെറും സ്ത്രീശരീരമായി കാണുന്നതുകൊണ്ടാണ് മോശമാണെന്നു തോന്നുന്നതെന്നും സാറയെ പിന്തുണച്ച് ആരാധകര്‍ എഴുതുന്നു.
Content Highlights : cyber attack against sara ali khan instagram pic in bikini with brother
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..