ണേശ ചതുര്‍ഥിക്ക് ആശംസകളറിയിച്ചുകൊണ്ട് ഗണേശവിഗ്രഹത്തിന് സമീപം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബോളിവുഡ് നടി സാറ അലി ഖാനെതിരെ സൈബര്‍ ആക്രമണം. സാറ ഗണേശ വിഗ്രഹത്തിന് മുന്നില്‍ നില്‍ക്കുന്ന ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. സാറ മതനിന്ദ നടത്തി എന്നാണ് ഇവരുടെ ആരോപണം. 

മുസ്ലിമായ, മുസ്ലിം പേര് കൊണ്ട് നടക്കുന്ന സാറ ഇത്തരത്തിലുള്ള ആഘോഷങ്ങളില്‍ ഭാഗമാകാന്‍ പാടില്ലായിരുന്നുവെന്നും മതത്തെ അധിക്ഷേപിക്കുകയാണ് സാറ ചെയ്‌തെന്നും കമന്റുകളുണ്ട്. സാറയോട് പേരിലെ ഖാന്‍ നീക്കം ചെയ്യാനാണ് ചിലരുടെ ആവശ്യം.  നടന്‍ കാര്‍ത്തിക് ആര്യനുമായി സാറ പ്രണയത്തിലാണെന്ന ഗോസിപ്പുകളുണ്ടായിരുന്നു. ഇതേക്കുറിച്ചും കമന്റുകളില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്. 

അതേസമയം സാറയ്ക്ക് പിന്തുണ നൽകി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

Sara Ali Khan

മുന്‍പ് അമ്മയ്ക്കും സഹോദരനുമൊപ്പം സാറ ക്ഷേത്രദര്‍ശനം നടത്തിയത് വിവാദമായിരുന്നു. അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിം അലിഖാനുമൊപ്പം മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തില്‍ സാറ ദര്‍ശനം നടത്തിയത്.

ഇതാണ് ചിലരെ ചൊടിപ്പിച്ചത്. മുസ്ലിമായ, മുസ്ലിം പേര് കൂടെ കൊണ്ട് നടക്കുന്ന  സാറ ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. 

അന്നും സാറയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. സാറയുടെ അച്ഛന്‍ സെയ്ഫ് അലി ഖാന്‍ മുസ്ലിം ആണെങ്കിലും അമ്മ അമൃത സിങ് സിഖ്  ആണെന്ന കാര്യം മറക്കരുതെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു. അതിനെല്ലാം ഉപരി ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് മുസ്ലിം ആണെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉള്ള എല്ലാ അവകാശവും സാറയ്ക്കുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Content highlights : Cyber Attack against bollywood actress Sara Ali Khan For Celebrating Ganesh Chathurthi