ങ്കമാലി ഡയറീസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അങ്കമാലി പശ്ചാത്തലമാക്കി ഹാലിആന്‍  ഗ്രൂപ്പ് പ്രൊഡക്ഷന്‍ ഹൗസ് നിര്‍മിക്കുന്ന ക്യൂബന്‍കോളനി എന്ന ചിത്രം മനോജ് വര്‍ഗീസ് പാറേക്കാട്ടില്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്നു. അങ്കമാലിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 

അങ്കമാലി ക്യൂബന്‍ കോളനിയില്‍ താമസിക്കുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. മഹേഷിന്റെ പ്രതികാരം മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായജിനോ ജോണ്‍. അങ്കമാലി ഡയറിസിലൂടെ കടന്നുവന്ന ശ്രീകാന്ത് (പരിപ്പ് മാര്‍ട്ടിന്‍), നവാഗതരായ ഏബല്‍ ബി കുന്നേല്‍, ശ്രീരാജ്, ഗോകുല്‍ എന്നിവര്‍ അഞ്ചു സുഹൃത്തുക്കളായി എത്തുമ്പോള്‍, ഐശ്വര്യ ഉണ്ണി, ഡി ഫോര്‍ ഡാന്‍സ് ഫെയിം അനഘ മരിയ വര്‍ഗ്ഗീസ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2000ത്തോളം പേര്‍ പങ്കെടുത്ത ഓഡിഷനില്‍ നിന്നും 3 ഘട്ടങ്ങളിലൂടെ തിരഞ്ഞെടുത്ത 100ഓളം പുതുമുഖങ്ങളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നു. കോമഡിക്കും പ്രണയത്തിനും പ്രധാന്യം നല്‍കുന്നതോടൊപ്പം മികച്ച ഒരു ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം. 

ആക്ഷന്‍ ഹീറോ ബിജുവിലെ ' മുത്തേ പൊന്നെ' എന്നെ ഗാനത്തിലൂടെ സുപരിചിതനായ അരിസ്റ്റോ സുരേഷ് ക്യൂബന്‍ കോളനിയിലെ' മാങ്ങാ കറി 'എന്ന ഗാനത്തിലൂടെ വീണ്ടുംഎത്തുന്നു. മനോജ് വര്‍ഗീസ് പാറേക്കാട്ടിലിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് അലോഷ്യ കാവുംപുറത്താണ്. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ശ്വേതമോഹന്‍, യാസിന്‍ നിസാര്‍, നിരഞ്ജ്ജ്, അരിസ്റ്റോ സുരേഷ് എന്നിവരാണ്.

ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍, ചിത്ര സംയോജനം ജോവിന്‍ ജോണ്‍. ബോളിവുഡ് ചിത്രങ്ങളില്‍ സൗണ്ട് ഡിസൈനറായ ബിബിന്‍ ദേവ് ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനും, മിക്‌സിങ്ങും നിര്‍വഹിക്കുന്നത്. ജൂലൈ ആറിന് ചിത്രം തിയേറ്ററുകളില്‍ എത്തും.