ക്രിട്ടിക്‌സ് ചോയ്‌സ് 2022; നാമനിര്‍ദേശത്തില്‍ മലയാള തിളക്കം


Critics’ Choice Awards 2022 nominations

മോഷന്‍ കണ്ടന്റ് ഗ്രൂപ്പും ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡും വിസ്താസ് മീഡിയ കാപ്പിറ്റലും സംയുക്തമായി നല്‍കുന്ന നാലാമത് ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരങ്ങളുടെ നാമനിര്‍ദ്ദേശപട്ടിക പുറത്തുവിട്ടു. ഇന്ത്യയിലെ വിവിധഭാഷകളിലിറങ്ങുന്ന മികച്ച ചിത്രങ്ങള്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന പുരസ്‌കാരമാണിത്.

മലയാളത്തില്‍ നിന്ന് നായാട്ട്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നിവ പട്ടികയില്‍ ഇടം നേടി. മികച്ച സംവിധാനത്തിനുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ജിയോ ബേബി ഇടം നേടി. മികച്ച നടിക്കുള്ള പട്ടികയില്‍ നിമിഷ സജയനും ലിജിമോള്‍ ജോസും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മികച്ച സഹനടിക്കായി അനഖ നാരായണനും പാര്‍വതിയും മത്സരിക്കുന്നു. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് ഫ്രാന്‍സിസ് ലൂയിസും മത്സരിക്കുന്നു.

മാധ്യമപ്രവര്‍ത്തകയും സിനിമാ നിരൂപകയുമായ അനുപമ ചോപ്രയാണ് പുരസ്‌കാര കമ്മിറ്റിയുടെ ചെയര്‍ പേഴ്‌സണ്‍.

പട്ടിക ഇങ്ങനെ

മികച്ച ചിത്രം

ജയ് ഭീം
മീല്‍ പത്തര്‍
നായാട്ട്
സര്‍ദാര്‍ ഉദ്ധം
സര്‍പട്ട പരമ്പരൈ
ഷേര്‍ണി
ശിവരഞ്ജിനിയും ഇന്നും സില പെന്‍ങ്കളും
ദ ഡിസിപ്പിള്‍
ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

മികച്ച സംവിധായിക/സംവിധായകന്‍

ചൈതന്യ തമാനേ- ദ ഡിസിപ്പിള്‍
ജിയോ ബേബി- ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
പാ രഞ്ജിത്ത്- സാര്‍പാട്ട പരമ്പരൈ
രാജ് ബി ഷെട്ടി- ഗരുഡ ഗമന വാഹന
ഷൂജിത്ത് സിര്‍കാര്‍- സര്‍ദാര്‍ ഉദ്ധം

മികച്ച നടന്‍

ആദര്‍ശ് ഗൗരവ്- ദ വൈറ്റ് ടൈഗര്‍
രാജ് ബി ഷെട്ടി- ഗരുഡ ഗമന വാഹന
റണ്‍വീര്‍ സിംഗ്-83
സുവീന്ദര്‍ സിംഗ്- മീല്‍ പത്തര്‍
വിക്കി കൗശല്‍- സര്‍ദാര്‍ ഉദ്ധം

മികച്ച നടി

ഗീതാഞ്ജലി കുല്‍ക്കര്‍ണി-കര്‍ഖാനിസഞ്ചി വാരി
കൊങ്കണ സെന്‍ ശര്‍മ- അജീബ് ദസ്താന്‍
ലിജി മോള്‍- ജയ് ഭീം
നിമിഷ സജയന്‍-ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
വിദ്യ ബാലന്‍- ഷേര്‍ണി

മികച്ച സഹനടന്‍

അരുണ്‍ ഡേവിഡ്- ദ ഡിസിപ്പിള്‍
ലക്ഷ്വീര്‍ ശരണ്‍-മീല്‍ പത്തര്‍
പശുപതി-സര്‍പാട്ട പരമ്പരൈ
റിഷഭ് ഷെട്ടി- ഗരുഡ ഗമന വാഹന
വിജയ് രാസ്- ഷേര്‍ണി

മികച്ച സഹനടി

അനഖ നാരായണന്‍- തിങ്കളാഴ്ച നിശ്ചയം
കൊങ്കണ സെന്‍ ശര്‍മ- രാംപ്രസാദ് കി തെഹര്‍വി
നീന ഗുപ്ത- സന്ദീപ് ഓര്‍ പിങ്കി ഫരാര്‍
പാര്‍വതി തിരുവോത്ത്- ആര്‍ക്കറിയാം
സംപ മണ്ഡല്‍- ഷേര്‍ണി

മികച്ച തിരക്കഥാകൃത്ത്

ചൈതന്യ തമാനേ- ദ ഡിസിപ്പിള്‍
ഇവാര്‍ ഐര്‍, നീല്‍ മണി കാന്ത്- മീല്‍ പത്തര്‍
പാ രഞ്ജിത്ത്, തമിഴ് പ്രഭ- സാര്‍പാട്ട പരമ്പരൈ
രാജ് ബി ഷെട്ടി- ഗരുഡ ഗമന വാഹന
സുഭേന്തു ഭട്ടാചാര്യ, റിതേഷ് ഷാ- സര്‍ദാര്‍ ഉദ്ധം

മികച്ച എഡിറ്റര്‍

ചൈതന്യ തമാനേ- ദ ഡിസിപ്പിള്‍
ചന്ദ്രശേഖര്‍ പ്രജാപതി-സര്‍ദാര്‍ ഉദ്ധം
ഫാന്‍സിസ് ലൂയിസ്- ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍
പ്രവീണ്‍ ശ്രീയന്‍-ഗരുഡ ഗമന വാഹന
സെല്‍വ ആര്‍.കെ- സര്‍പാട്ട പരമ്പരൈ

മികച്ച ചായാഗ്രാഹകന്‍

അവിക് മുഖര്‍ജി- സര്‍ദാര്‍ ഉദ്ധം
മിച്ചല്‍ സോബോസിങ്കി- ദ ഡിസിപ്പിള്‍
മുരളി ജി- സര്‍പാട്ട പരമ്പരൈ
പി.ബി ശ്രീയാസ് കൃഷ്ണ- റോക്കി
പ്രവീണ്‍ ശ്രീയന്‍- ഗരുഡ ഗമന വാഹന

Content Highlights: Critics’ Choice Awards 2022 Jai Bhim Lijomol Jose the great indian kitchen Sherni


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented