ചലച്ചിത്ര നിരൂപകൻ കൗശിക് എൽ എം അന്തരിച്ചു, അനുശോചിച്ച് സിനിമാ ലോകം


ചലച്ചിത്രലോകത്തുനിന്നും നിരവധി പേരാണ് അദ്ദേ​ഹത്തിന് ആദരാഞ്ജലികളർപ്പിച്ചത്. 

കൗശിക് എൽ എം | ഫോട്ടോ: https://twitter.com/LMKMovieManiac

ചെന്നൈ: സിനിമാ നിരൂപകനും എന്റർടെയ്ൻമെന്റ് ട്രാക്കറുമായ കൗശിക് എൽ എം (35) അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഗലാട്ട ചാനലിലെ അവതാരകനായി പ്രവര്‍ത്തിച്ച കൗശിക് സോഷ്യൽ മീഡിയയിൽ സജീവമാകുകയും സിനിമ താരങ്ങളടക്കമുള്ളവരുടെ ഇടയിൽ ശ്രദ്ധ നേടിയ സിനിമ നിരൂപകനായി മാറുകയും ചെയ്തു. ചലച്ചിത്രലോകത്തുനിന്നും നിരവധി പേരാണ് അദ്ദേ​ഹത്തിന് ആദരാഞ്ജലികളർപ്പിച്ചത്.

ശരിക്കും ഹൃദയഭേദകം എന്നാണ് ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തത്. ഇത് സത്യമാകരുതെന്ന് ആ​ഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം ഏതവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചിന്തിക്കാനാവുന്നില്ലെന്നും ദുൽഖർ എഴുതി.

കൗശിക്കിന്റെ മരണവാർത്ത വിശ്വസിക്കാനാവുന്നില്ലെന്ന് കീർത്തി സുരേഷ് പ്രതികരിച്ചു. നിങ്ങൾ ഇനിയില്ലെന്ന് വിശ്വിക്കാനാവുന്നില്ലെന്നും കീർത്തി ട്വിറ്ററിൽ കുറിച്ചു.

ഇങ്ങനെയൊരു വാർത്ത കേൾക്കേണ്ടിവന്നതിൽ ഖേദിക്കുന്നുവെന്ന് രശ്മി മന്ദന്ന ട്വീറ്റ് ചെയ്തു. തികച്ചും ഹൃദയഭേദകമെന്നും അവർ കുറിച്ചു.

Content Highlights: Kaushik LM Passed Away, Critic and Film Tracker Kaushik


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented