സഞ്ജു പങ്കുവെച്ച ചിത്രം | photo: instagram/sanjusamson
നടന്‍ ബിജു മേനോന്റെ പഴയ ഐ.ഡി കാര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. തൃശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ താരമായിരുന്ന ബിജു മേനോന്റെ ഐ.ഡി. കാര്‍ഡാണ് സഞ്ജു ഷെയര്‍ ചെയ്തത്.
'അറിഞ്ഞില്ല, ആരും പറഞ്ഞില്ല' എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചത്. 'ഞങ്ങളുടെ സൂപ്പര്‍ സീനിയര്‍' എന്ന് കുറിച്ചുകൊണ്ട് ബിജു മേനോനെ സഞ്ജു ടാഗും ചെയ്തിട്ടുണ്ട്.
ബിജു മേനോന്‍ ജില്ലാ ക്രിക്കറ്റ് താരമാണെന്ന സഞ്ജുവിന്റെ പോസ്റ്റിനോട് അമ്പരപ്പോടെയാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. 'രക്ഷാധികാരി ബൈജു ഒപ്പ്' എന്ന ചിത്രത്തില്‍ ബിജു മേനോന്‍ ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.
.png?$p=f7bf13b&&q=0.8)
അതേസമയം, നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കമാണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.
ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: cricketer sanju samson shares old id card of biju menon
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..