പ്രശസ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് ആദ്യമായി  നായകനായി അഭിനയിക്കുന്ന സിനിമയാണ് ഫ്രണ്ട്ഷിപ്പ് . ചിത്രം 2020 മധ്യവേനല്‍ അവധി കാലത്ത് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഹര്‍ഭജന്‍ സിംഗ് തന്റെ ട്വിറ്റര്‍ പേജിലൂടെ പുറത്തു വിട്ടു.

സിയാന്റോ സ്റ്റുഡിയോയുടെ ബാനറില്‍ ജെ പീ ആര്‍, സ്റ്റാലിന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ബഹുഭാഷാ ചിത്രം സംവിധാനം ചെയ്യുന്നത് സംവിധായക ഇരട്ടകളായ ജോണ്‍പോള്‍ രാജ്, ഷാം സൂര്യ എന്നിവരാണ്. ബോബി സിംഹ, രമ്യാനമ്പീശന്‍ എന്നിവര്‍ അഭിനയിച്ച അഗ്‌നിദേവിയാണ്  ഇവര്‍  സംവിധാനം ചെയ്ത മുന്‍ ചിത്രം.

Frienship

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്യാനിരിക്കുന്ന 'ഫ്രണ്ട്ഷിപ്പി' ലെ മറ്റു അഭിനേതാക്കള്‍ സാങ്കേതിക വിദഗ്ധര്‍ എന്നിവരെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

Content highlights :Cricketer Harbhajan Singh to Make Acting Debut with Tamil Film Friendship