'നെറ്റ്ഫ്‌ലിക്‌സി'ൽ റിലീസ് പ്രഖ്യാപിച്ച മിന്നൽ മുരളിയുടെ പോസ്റ്റർ
കൊച്ചി: കോവിഡ് ലോക്ഡൗണില്‍ പ്രതിസന്ധിയിലായ മലയാള സിനിമയില്‍ വലിയ മാറ്റങ്ങളുടെ സൂചനനല്‍കി കൂടുതല്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ വരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 80-ലേറെ സിനിമകളാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഇക്കാലത്ത് 20-ലേറെ കമ്പനികള്‍ പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുമായി എത്തിയിട്ടുമുണ്ട്.
ആകര്‍ഷകമായ വാഗ്ദാനങ്ങളുമായി ഈ കമ്പനികള്‍ സമീപിച്ചതോടെ കൂടുതല്‍ സിനിമകള്‍ ഒ.ടി.ടി. റിലീസിലേക്കു പോകുമെന്നാണ് സൂചന. തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തിലെ അനിശ്ചിതത്വവും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ വാഗ്ദാനത്തിലേക്കു നിര്‍മാതാക്കളെ കൂടുതല്‍ അടുപ്പിക്കുന്നുണ്ട്.
മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് സിനിമ 'മരയ്ക്കാര്‍- അറബിക്കടലിന്റെ സിംഹം' പോലെയുള്ള ചിത്രങ്ങളുടെ അണിയറക്കാര്‍ തിയേറ്ററുകള്‍ തുറക്കുന്നതുവരെ കാത്തിരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാല്‍, ചെറിയ സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് അത്തരമൊരു കാത്തിരിപ്പ് സാധ്യമല്ലാത്തതിനാലാണ് ഒ.ടി.ടി. റിലീസിലേക്കു നീങ്ങുന്നത്. മലയാളത്തില്‍ ഇപ്പോള്‍ റിലീസിനു തയ്യാറായി 35-ലേറെ സിനിമകളുണ്ട്. അതില്‍ ബഹുഭൂരിപക്ഷവും ഉടനെത്തന്നെ ഒ.ടി.ടി. റിലീസിനു കരാറാകുമെന്നാണ് സൂചന.
അനിശ്ചിതത്വം പ്രശ്‌നമാണ്
തിയേറ്ററുകള്‍ തുറക്കുന്നതിലെ അനിശ്ചിതത്വം തുടരുമ്പോള്‍ ചിലര്‍ക്കു കനത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കിട്ടിയ വിലയ്ക്കു ഒ.ടി.ടി. റിലീസ് വേണ്ടിവരുന്നുണ്ട്. അവരുടെ അവസ്ഥ അറിയുമ്പോള്‍ ഇനിയും കാത്തിരിക്കണമെന്നു അസോസിയേഷനു നിര്‍ബന്ധിക്കാനാകില്ല.
-എം. രഞ്ജിത്, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്
Content Highlights: Covid crisis More Malayalam Movies go for OTT Release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..