-
കോവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണില്‍ കഴിയുന്ന അംഗങ്ങള്‍ക്കായി സാമ്പത്തിക സഹായം വിതരണം ചെയ്ത് ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍. അംഗങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തിച്ചു നല്‍കി.
പരസ്യചിത്രനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി 2015ല്‍ രൂപം കൊണ്ട സംഘടനയാണ് ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍. സംഘടന ഫെഫ്കയുമായി സഹകരിച്ചു നിരവധി ബോധവത്ക്കരണ പരസ്യചിത്രങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കഴിഞ്ഞുള്ള സാഹചര്യം തരണം ചെയ്യാന്‍ അംഗങ്ങളെ പ്രാപ്തരാക്കുന്നതിനായുള്ള പരിപാടികള്‍ രൂപം കൊടുക്കാനും സംഘടന മുന്‍കൈയെടുത്തിട്ടുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജബ്ബാര്‍ കല്ലറയ്ക്കല്‍ അറിയിച്ചു. അംഗങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ പരസ്യചിത്രനിര്‍മാണത്തിന് പുറമെ ഓഡിയോ വിഷ്വല്‍ കണ്ടന്റ് നിര്‍മ്മാണരംഗത്തും ഒ.ടി.ടി. സ്ട്രീമിങ് മേഖലയിലും ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നതുവഴി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കഴിവുള്ളവര്‍ക്ക് നിരവധി അവസരങ്ങള്‍ തുറന്നുകിട്ടുമെന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും സെക്രട്ടറി സിജോയ് വര്‍ഗീസ് പറഞ്ഞു.
നേരത്തെ പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്‍ സന്നദ്ധതയോടെ സജീവമായി ഇടപെട്ടിരുന്നു.
Content Highlights : covid 19 indian ad film makers association extends help to his members
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..