'കാന്താര'യ്ക്ക് വീണ്ടും തിരിച്ചടി, 'വരാഹരൂപം' തിയറ്ററിലും ഒ.ടി.ടിയിലും പ്രദർശിപ്പിക്കുന്നത് തടഞ്ഞു


ഈ ഗാനം ഉൾക്കൊള്ളിച്ച് സിനിമ തിയറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു.

കാന്താരയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/rishab.shetty.9465/photos

കന്നഡ ചിത്രം 'കാന്താര'യിലെ വരാഹരൂപം എന്ന ഗാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ കോടതിയുടെ ഇടപെടൽ. ഈ ഗാനം ഉൾക്കൊള്ളിച്ച് സിനിമ തിയറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടേതാണ് ഉത്തരവ്.

നിർമ്മാതാവ്, സംവിധായകൻ, സംഗീതസംവിധായകൻ, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക് ജിയോസവൻ എന്നിവരെയാണ് ഗാനം തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കുന്നതിൽനിന്നും റിലീസ് ചെയ്യുന്നതിൽനിന്നും സ്ട്രീം, വിതരണം എന്നിവ ചെയ്യുന്നതിൽനിന്നും തടഞ്ഞത്. ഇനിയൊരുത്തരവുണ്ടാവുന്നതുവരെയാണ് തടയൽ.

കോപ്പിറൈറ്റ് ഉടമകളായ മാതൃഭൂമിക്കു വേണ്ടി സുപ്രീംകോടതി അഭിഭാഷക അഡ്വ. ഉമാദേവിയാണ് തടസ ഹർജി നൽകിയത്.

Content Highlights: court order against kantara movie song varaha roopam, kantara movie, thaikkudam bridge song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented