റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിതള്ളി;'ആദിപുരുഷ്' നിശ്ചയിച്ച തീയതിയില്‍ തന്നെ തിയേറ്ററുകളില്‍ എത്തും


ആദിപുരുഷ് ടീസറിൽ നിന്നുള്ള രം​ഗങ്ങൾ | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളിയതോടെയാണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ ചിത്രം ഇറങ്ങാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനുമാണ് എത്തുന്നത്. രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണെന്നും ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായായി അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകന്റെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കോടതി ഹര്‍ജി തള്ളിയത്.

ആദിപുരുഷില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചുവെന്നും ഇത് ശരിയായ ചിത്രീകരണമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പുരാണങ്ങളില്‍ രാമന്‍ ശാന്തനാണെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. മതവികാരം വൃണപ്പെടുത്തുന്ന രംഗങ്ങള്‍ ടീസറില്‍ ഉണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ജൂണ്‍ 16-ന് ആഗോളതലത്തില്‍ ആദിപുരുഷ് റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിലെ നായിക കൃതി സനോനാണ്. നടന്‍ സണ്ണി സിങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിന് സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം നേരിട്ടിരുന്നുവെങ്കിലും ത്രീഡി പതിപ്പിന് വന്‍ സ്വീകാര്യതയായിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ടീസറിന്റെ ത്രീഡി പതിപ്പിന് ലഭിച്ച സ്വീകാര്യത തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതായും അവര്‍ വ്യക്തമാക്കി.

ടി സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഹിന്ദിയിലും തെലുങ്കിലുമാണ് ചിത്രീകരണം. തമിഴ്, മലയാളം എന്നീ വിദേശഭാഷകളിലേക്കും ചിത്രം ഡബ് ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, സംഗീത സംവിധാനം- രവി ബസ്രുര്‍. എഡിറ്റിംഗ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്, അതുല്‍, പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Content Highlights: Court Dismisses Petition Seeking Stay On Release Of prabhas saif alikhan movie 'Adipurush'

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented