കൊറോണയും ലോക്‌ഡൗണും കഴിയുമ്പോള്‍ മലയാള സിനിമയുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് ഛായാഗ്രഹകന്‍ എസ് കുമാര്‍. വിഷുവിനും അതിനു മുമ്പും ശേഷവും തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന സിനിമകളുടെ റിലീസ് വൈകുന്തോറും അത് മലയാള സിനിമയെ ആകെ ബാധിക്കുമെന്നും സിനിമാ പ്രവര്‍ത്തകര്‍ ജാഗ്രതയോടെ ഇരുന്നില്ലെങ്കില്‍ ആ കൊച്ചു വ്യവസായം തകര്‍ന്നു പോയേക്കാമെന്നും കുമാര്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ആശങ്കകള്‍ പ്രകടിപ്പിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊറോണയും ലോക്‌ഡോണും കഴിയുമ്പോള്‍ മലയാള സിനിമയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ വിഷുവിന് ഇറങ്ങേണ്ടിയിരുന്ന മരയ്ക്കാര്‍, വണ്‍, കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്, മാലിക്,ഹലാല്‍ ലൗ സ്റ്റോറി, മോഹന്‍കുമാര്‍ ഫാന്‍സ്, ഹിന്ദിയിലെ സൂര്യവംശി, 1983, തമിഴില്‍ മാസ്റ്റര്‍, അതും കഴിഞ്ഞ് ഏപ്രില്‍ അവസാനം സുരരൈ പോട്ര്. പിന്നെ പെരുന്നാളിന് വരേണ്ട പ്രീസ്റ്റ് ,കുറുപ്പ്, തുറമുഖം പിന്നെ ഇതിനിടയില്‍ വരേണ്ട ആന പറമ്പ്, അജഗജാന്തരം, ആരവം, പട, കുഞ്ഞെല്‍ദോ, മാര്‍ട്ടിന്‍ പ്രക്കാട്ട് ബോബന്‍ കുഞ്ചാക്കോ പടം, വെയില്‍, കുര്‍ബാനി, കാവല്‍, 2403 ഫീറ്റ്, ഓണത്തിന് വരേണ്ട മിന്നല്‍ മുരളി, പടവെട്ട്, അജിത്തിന്റെ വലിമൈ, ഉപചാര പൂര്‍വ്വം ഗുണ്ടാ ജയന്‍,മണിയറയില്‍ അശോകന്‍,ആഹാ,വര്‍ത്തമാനം, ലളിതം സുന്ദരം, ചതുര്‍മുഖം പിന്നെയും ഒട്ടനേകം തമിഴ് ഹിന്ദി ചിത്രങ്ങളും കെജിഎഫും... ഇതെല്ലാം കൂടി എപ്പോള്‍ ഇറങ്ങും...ഈ ലോക് ഡൗണ്‍ ഏപ്രില്‍ 15 കഴിഞ്ഞു നീളുകയാണെങ്കില്‍ ഏപ്രില്‍ 21 ന് നോമ്പ് തുടങ്ങും...പിന്നെ പെരുന്നാളിനെ പുതിയ റിലീസുകള്‍ ഉണ്ടാകൂ... അപ്പോളേക്കും മഴ തുടങ്ങും...ചുരുക്കി പറഞാല്‍ മലയാള സിനിമയിലെ കൊറോണ ഇംപാക്ട് ഈ വര്‍ഷാവസാനം ആയാലും തീരുമെന്ന് തോന്നുന്നില്ല... ഹോളിവുഡില്‍ കൊറോണ ഇംപാക്ട് മാറുവാന്‍ പത്തു വര്‍ഷമോക്കെ എടുത്തേക്കുമെന്നണ് പറയുന്നത്...ഫാസ്റ്റ് ഫൈവ് ഒക്കെ ഒരു വര്‍ഷമാണ് പോസ്റ്റ്‌പോണ്‍ ചെയ്യപ്പെട്ടത്..ബോണ്ട് 8 മാസവും...ഇതെല്ലാം കഴിഞ്ഞാലും ജനങ്ങളുടെ കൈയ്യില്‍ തീയറ്ററില്‍ പോയി സിനിമ കാണുവാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടാവണമെന്നില്ല... എന്തായാലും ഈ അവസ്ഥ ഒരു 31 നു അപ്പുറം കടന്നല്‍, അത് ഏകദേശം ഉറപ്പായി കഴിഞ്ഞു...നമ്മുടെ സാമ്പത്തിക രംഗം അമ്പെ തകരും...പിന്നെ അതില്‍ കരകയറാന്‍ സമയം എടുത്തേക്കാം...ലോകം മുഴുവന്‍ ഒരേയവസ്ഥയായ സ്ഥിതിക്ക് കാര്യങ്ങല്‍ വല്യ ബുദ്ധിമുട്ടായിരിക്കും...നമ്മുടെ സിനിമ പ്രവര്ത്തകര് ഇപ്പോഴെ പ്ലാന്‍ ചെയ്ത് ഈ അവസ്ഥ നേരിട്ടില്ലെങ്കില്‍ ഒരു പക്ഷെ നമ്മുടെ ഈ കൊച്ചു വ്യവസായം തകര്‍ന്നു പോയേക്കാം... ഹോളിവുഡ് പോലുള്ള ഭീമന്‍ വ്യവസായം പോലും തകര്‍ച്ച മുന്നില്‍ കാണുന്നുണ്ട്...

Content Highlights : corona virus lockdown s kumar about future of malayalam film industry