കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ നാടെങ്ങും പോരാട്ടത്തിലാണ്. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതില്‍ പിന്നെ സിനിമാഷൂട്ടിങ്ങും നിര്‍ത്തിവെച്ചിരുന്നു. സിനിമാത്തിരക്കുകളില്‍ നിന്നകന്ന് സാമൂഹ്യ സേവനരംഗത്ത് സജീവമാവുകയാണ് സിനിമാസംഘടനകള്‍. ദിവസവേതനക്കാര്‍ക്കുള്ള സഹായങ്ങളെത്തിച്ചു നല്‍കുന്നതിനു പുറമെ തെരുവില്‍ കഴിയുന്നവര്‍ക്ക് താങ്ങാകാനും സംഘടനകളുടെ ഭാഗത്തു നിന്നും ശ്രമങ്ങള്‍ നടന്നു വരികയാണ്. 

തെരുവില്‍ കഴിയുന്ന നിരാംലബരെ കുളിപ്പിക്കാന്‍ മൊബൈല്‍ ബാത്ത് സര്‍വീസുമായാണ് 'അമ്മ' സംഘടന ഇപ്പോള്‍ രംഗത്തുള്ളത്. നടന്‍ വിനു മോഹനും ഭാര്യ വിദ്യയും സുഹൃത്തുക്കളും കുറച്ചു നാളുകളായി ഈ സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ശുചിത്വം പാലിച്ച് കൊറോണ വൈറസ് വ്യാപനം തടയുക എന്ന ഉദ്ദേശത്തിലാണ് ഈ സേവനവുമായി സംഘടന മുമ്പോട്ടു പോകുന്നത്. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ പരിസരത്തെ സേവനത്തിന്റെ ചിത്രങ്ങള്‍ വിനു മോഹന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുന്നു.

Content Highlights : corona virus lockdown mobile bath service by AMMA actor vinu mohan, his wife and friends