കൊവിഡ് 19ന്റെ വരവോടെ രാജ്യത്തെ സിനിമാവ്യവസായം നിശ്ചലമാണ്. പുതിയ സിനിമകളുടെ ചിത്രീകരണങ്ങളും റിലീസും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമയിലെ ദിവസവേതനക്കാര്‍ അടക്കം ബുദ്ധിമുട്ടിലാണെന്ന് വാര്‍ത്തകളും വന്നിരുന്നു. സിനിമാതാരങ്ങളും സംവിധായകരും പല നിര്‍മ്മാതാക്കളും അവര്‍ക്ക് സഹായങ്ങളുമായി രംഗത്തെത്തിയിരുന്നു.

തമിഴ് വ്യവസായവും സാമ്പത്തിക പ്രതിസന്ധിയിലാണ്. അത് പരിഗണിച്ച് സംവിധായകന്‍ ഹരി തന്റെ പ്രതിഫലം വെട്ടിക്കുറച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. പുതിയ ചിത്രം അരുവയില്‍ വാങ്ങുന്ന പ്രതിഫലത്തില്‍ നിന്നും 25 ശതമാനം വെട്ടിക്കുറച്ചു. സൂര്യയാണ് ചിത്രത്തിലെ നായകന്‍. ഈ കൊറോണക്കാലത്ത് നിര്‍മ്മാതാക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധി കണക്കിലെടുത്താണ് പ്രതിഫലം വെട്ടിക്കുറക്കാന്‍ താന്‍ തീരുമാനമെടുത്തതെന്ന് സംവിധായകന്‍ പറയുന്നു. നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയും നടന്‍ ഹരീഷ് കല്യാണും കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുകയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്ന

അരുവ ഒരു ആക്ഷന്‍ ഡ്രാമാ ചിത്രമാണ്. സ്റ്റുഡിയോഗ്രീന്‍ ആണ് നിര്‍മ്മാണം. റാഷി ഖന്നയാണ് നായിക. ഏപ്രിലില്‍ ആയിരുന്നു ചിത്രം റിലീസാകേണ്ടിയിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ മൂലം റിലീസ് നീട്ടിവെക്കുകയായിരുന്നു.

hari director

Content Highlights : corona virus lockdown director hari cuts down salary to 25 percent surya movie aruva