കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കുന്നതിനുമായി പ്രധാനമന്ത്രി നിര്‍ദേശിച്ച ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണയാണ് സിനിമാതാരങ്ങളും നല്‍കുന്നത്. സിനിമാത്തിരക്കുകളൊന്നുമില്ലാതെ താരങ്ങളെല്ലാം വീട്ടിലിരിപ്പാണ്. വിശ്രമ വേളയില്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ആരാധകരുമായി പങ്കുവെക്കുന്ന രസകരമായൊരു ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒറ്റയ്ക്കിരുന്നു കളിപ്പാട്ടങ്ങള്‍ വച്ചു കളിക്കുന്ന മകന്‍ ഇസഹാക്കിന്റെ ചിത്രമാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ഭൂമി തന്നെ സ്വര്‍ഗീയമാക്കാന്‍ വീട്ടില്‍ തന്നെ ഒരു കുഞ്ഞു സ്വര്‍ഗമുണ്ടാക്കൂ. നിങ്ങളുടെയും ഏവരുടെയും സുരക്ഷയെക്കരുതി വീട്ടിലിരിക്കൂവെന്നും സര്‍ക്കാരും ആരോഗ്യവകുപ്പും പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കൂ'വെന്നും ചാക്കോച്ചന്‍ പറയുന്നു.

KUNCHACKO BOBAN

Content Highlights : corona virus kunchacko boban instagram post with izahaak covid 19