-
ലോകത്താകെ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന അവസ്ഥയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദേശം സ്വീകരിച്ച് ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കി വീട്ടിലിരിക്കുകയാണ്. നിരത്തിലെ ജനത്തിരക്കില്‍ വന്ന കുറവ് സാരമായി ബാധിച്ചിരിക്കുന്നത് നഗരത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ അടക്കമുള്ള ദിവസക്കൂലിക്കാരെയാണെന്ന് പറയുകയാണ് നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ തന്റെ ക്യാബ് ഡ്രൈവര്‍ പറഞ്ഞ അനുഭവങ്ങള്‍ കാജല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
കാജലിന്റെ വാക്കുകള്‍
'ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്പില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്. ഇന്നെങ്കിലും പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് അയാളുടെ ഭാര്യ.ഈ വൈറസ് നമ്മെ പലവിധത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത് ദിവസക്കൂലി കൈയില്‍ വാങ്ങുന്ന ഇവരെപ്പോലെയുള്ളവരാണ്. ഞാനയാള്‍ക്ക് 500 രൂപ കൂടുതല്‍ കൊടുത്തു. അതൊരു വലിയ കാര്യമല്ലായിരിക്കാം. നമ്മള്‍ അവര്‍ക്കുവേണ്ടി ഇതിലധികം ചെയ്യണം. അവസാന യാത്രക്കാരന്‍ ഇറങ്ങിപ്പോയ ശേഷം അയാള്‍ 70 കിലോമീറ്ററിലധികമായി യാത്ര ചെയ്യുന്നുവെന്ന് എനിക്ക് കാണിച്ചു തന്നു. നിങ്ങളുടെ കാര്‍ ഡ്രൈവര്‍മാര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കുമെല്ലാം കുറച്ചുകൂടി പണം നല്‍കൂ. ചിലപ്പോള്‍ നിങ്ങളായിരിക്കും അന്നേ ദിവസത്തെ അയാളുടെ അവസാന കസ്റ്റമര്‍.'
കൊറോണ പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബസ്സുകള്‍ വെട്ടിക്കുറച്ചതും സൂപ്പര്‍മാര്‍ക്കറ്റുകളും മാളുകളും അടച്ചതും നഗരങ്ങളില്‍ തിരക്ക് കുറച്ചിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..