
-
രാത്രി സവാരിക്കിടയില്‍ കണ്ടുമുട്ടിയ യാത്രക്കാരി ആരാണെന്ന് സുനിക്ക് മനസ്സിലായി. അവരെ തിരിച്ചറിഞ്ഞതോടെ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നല്‍ സുനിയെ സൂപ്പര്‍മാനാക്കി. കോവിഡ് 19 ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ എട്ടാമത്തെ ചിത്രം സൂപ്പര്മാന് സുനി പുറത്തിറങ്ങി. വിഷ്ണു ഉണ്ണികൃഷ്ണനാണ് സുനിയായെത്തുന്നത്.
ഫെഫ്കയുടെ പുതിയ യൂട്യൂബ് ചാനലിലൂടെ ഒന്‍പത് ബോധവല്‍ക്കരണ ചിത്രങ്ങളാണ് പുറത്ത് വിടുന്നത്. നേരത്തെ പുറത്തിറങ്ങിയ സൂപ്പര്‍ വുമണ്‍ വനജ, വണ്ടര്‍ വുമണ്‍ വിദ്യ, സൂപ്പര്മാന് സദാനന്ദന്, സൂപ്പര്മാന് സുബൈര്‍, സൂപ്പര്‍ ഹീറോ അന്തോണി, വണ്ടര്‍ ഗേള്‍ സാറ, സൂപ്പര്മാന് ഷാജി എന്നീ ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.
എല്ലാവരും സുരക്ഷിതരായാലേ നമ്മളും സുരക്ഷിതരാകൂ എന്ന സന്ദേശമാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, വിഷ്ണു ഉണ്ണികൃഷ്ണന്, രജീഷ വിജയന്, കുഞ്ചന്‍, സോഹന്‍ സീനുലാല്‍, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരും ചിത്രങ്ങളില്‍ പങ്കാളികളാകുന്നു.
Content Highlights : corona virus awareness fefka shortfilm superman suni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..