ലണ്ടനിലായിരുന്ന ശ്രുതിഹാസന്‍ പത്തു ദിവസങ്ങള്‍ക്കു മുമ്പാണ് മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയത്. കൊറോണ വൈറസ് ഭീതിയില്‍ കര്‍ഫ്യൂ ആചരിച്ച് ഇപ്പോള്‍ കുടുംബത്തിലെ നാലു പേരും നാലിടത്ത് കഴിയുകയാണെന്നു വെളിപ്പെടുത്തുകയാണ് താരം. അമ്മ സരിഗ മുംബൈയില്‍ തന്നെയുണ്ടെങ്കിലും വേറെ ഫ്‌ളാറ്റിലാണെന്നും താന്‍ തനിച്ചാണ് ഇപ്പോഴെന്നും ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെ് ശ്രുതി വെളിപ്പെടുത്തി.

'പുറത്തു പോകാന്‍ കഴിയുന്നില്ലല്ലോ എന്നത് വിഷമമുള്ള കാര്യം തന്നെ. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആളുകള്‍ പ്രശ്‌നത്തെ വളരെ ഗൗരവമായി തന്നെ കാണുന്നുണ്ട്. ഞാന്‍ തിരിച്ചു വന്നപ്പോഴേക്കും ഷൂട്ടിങ്ങുകളെല്ലാം തന്നെ നിര്‍ത്തിവെച്ചിട്ടുണ്ട്. എന്റെ കുടുംബവും ഐസോലേഷനില്‍ കഴിയുകയാണ്. അമ്മ സരിഗ മുംബൈയിലുണ്ട്. പക്ഷേ എനിക്കൊപ്പമില്ല. മറ്റൊരു ഫ്‌ളാറ്റിലാണ്. അച്ഛനും അക്ഷരയും ചെന്നൈയിലുണ്ട്. പക്ഷേ വേറെ വേറെ വീടുകളില്‍. പലരും ഓരോ യാത്രകളുമായി പലയിടത്തായിരുന്നു. അതിനാല്‍ തന്നെ ഒരുമിച്ച് ഐസോലേഷനില്‍ കഴിയാന്‍ സാധിച്ചില്ല. ആളുകളും ഇങ്ങനെയൊരു തീരുമാനമെടുക്കണമെന്നു തന്നെ തോന്നുന്നു.' വീട്ടില്‍ മറ്റാരുമില്ലെന്നും തന്റെ വളര്‍ത്തു പൂച്ചയായ ക്ലാര മാത്രമാണ് കൂട്ടിനുള്ളതെന്നും ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

shruti

Content Highlights : corona shruti haasan reveals kamal haasan his wife, akshara and shruti in seperate houses isolation