ട്രെയ്‌ലറിലെ രംഗം
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രം വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തും.
ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭമായ ഈ ചിത്രം പ്രിയദര്‍ശന്‍ തന്നെയാണ് നിര്‍മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. തമിഴ് താരം ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായെത്തുന്ന സിനിമ എന്ന പ്രത്യേകതയും 'കൊറോണ പേപ്പേഴ്സി'നുണ്ട്.
സിദ്ധിഖ്, ഹന്ന റെജി കോശി, സന്ധ്യ ഷെട്ടി, പി.പി. കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീന്‍ പോള്‍ ലാല്‍, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി, നന്ദു പൊതുവാള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദിവാകര്‍ എസ്. മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് എം.എസ്. അയ്യപ്പന്‍ നായര്‍ ആണ്. എന്‍.എം. ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംഗീതം കെ. പി, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ -ഷാനവാസ് ഷാജഹാന്‍, സജി, കലാസംവിധാനം -മനു ജഗത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -നന്ദു പൊതുവാള്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- എസ്സാന്‍ കെ. എസ്തപ്പാന്‍, കോസ്റ്റ്യൂം ഡിസൈനര്‍- സമീറ സനീഷ്, മേക്കപ്പ്- രതീഷ് വിജയന്‍, ആക്ഷന്‍- രാജശേഖര്‍, സൗണ്ട് ഡിസൈന്‍- എം.ആര്‍ രാജാകൃഷ്ണന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ് & ആതിര ദില്‍ജിത്ത്.
Content Highlights: corona papers trailer release Priyadarshan shane Nigam shine Tom chacko Gayathri shankar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..