നോറാ ഫത്തേഹി, ജാക്വിലിൻ ഫെർണാണ്ടസ് | ഫോട്ടോ: www.facebook.com/norafatehi, www.facebook.com/AsliJacquelineFernandez
മുംബൈ: മോഡലും ബോളിവുഡ് നടിയുമായ നോറ ഫത്തേഹിക്കെതിരെ വെളിപ്പെടുത്തലുമായി 200 കോടിയുടെ തട്ടിപ്പുകേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ. താനും നടി ജാക്വിലിൻ ഫെർണാണ്ടസും പ്രണയത്തിലായിരുന്നെന്നും ജാക്വിലിനെതിരെ നോറ തന്നെ ബ്രെയിൻവാഷ് ചെയ്യാൻ ശ്രമിച്ചെന്നും സുകേഷ് വെളിപ്പെടുത്തി. തന്റെ അഭിഭാഷകരായ അനന്ത് മാലിക്, എ.കെ. സിങ് എന്നിവർ മുഖേന പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് സുകേഷിന്റെ തുറന്നുപറച്ചിൽ.
നോറയ്ക്ക് ജാക്വിലിൻ ഫെർണാണ്ടസിനോട് അസൂയയാണെന്നാണ് സുകേഷ് ചന്ദ്രശേഖറിന്റെ വാർത്താക്കുറിപ്പിലുള്ളത്. നോറ ദിവസം പത്തുദിവസമെങ്കിലും തന്നെ ഫോണിൽ വിളിക്കും. എടുത്തില്ലെങ്കിൽ വിളിച്ചുകൊണ്ടേയിരിക്കും. ജാക്വിലിനുമായി ഗൗരവപൂര്‍ണമായ ബന്ധമായിരുന്നതിനാൽ നോറയെ അവഗണിക്കാറായിരുന്നു പതിവ്. നോറയുടെ ബന്ധുവായ ബോബിയെ മ്യൂസിക്ക് പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിക്കാന്‍ സഹായിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടു. വാങ്ങിക്കൊടുക്കണമെന്നാവശ്യപ്പെട്ട് വിലകൂടിയ ബാഗുകളുടേയും ആഭരണങ്ങളുടേയും ചിത്രങ്ങള്‍ നോറ അയച്ചുതരുമായിരുന്നു. അത്തരത്തില്‍ ഒരു ആഡംബര ബാഗ് ഞാന്‍ വാങ്ങികൊടുത്തു. അത് തന്നെയാണ് നോറ ഇന്നുവരെ ഉപയോഗിക്കുന്നത്. രണ്ട് കോടി വിലമതിക്കുന്ന ആ ബാഗിന്റെ ബില്ല് അവരോട് ഹാജരാക്കാന്‍ പറയണം. അവര്‍ക്ക് അതിന് കഴിയില്ലെന്നും സുകേഷ് പറയുന്നു.
"നടിമാരായ നിക്കി തമ്പോലി, ചാഹത് ഖന്ന എന്നിവരുമായി തൊഴിൽപരമായ അടുപ്പം മാത്രമേയുള്ളൂവെന്ന് സുകേഷ് പറഞ്ഞു. ഒമ്പത് മാസം മുമ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെയുള്ള അവരുടെ മൊഴി തികച്ചും വ്യത്യസ്തമായിരുന്നു. ഇ.ഒ.ഡബ്ലിയുവിനോട് അവർ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ അവരുടെ തടി രക്ഷിക്കാനും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനും വേണ്ടിയാണ്. സത്യത്തോട് യോജിക്കാൻ എനിക്ക് ഭയമില്ല. ഞാൻ മാധ്യമങ്ങളോട് അഭ്യർത്ഥിക്കുന്നു, ഇഡി ചാർജ് ഷീറ്റ് പ്രസ്താവനയും പുതിയ ഇഒഡബ്ല്യു ചാർജ് ഷീറ്റ് പ്രസ്താവനയും പരിശോധിക്കുക. നിക്കിയും ചാഹത്തും എങ്ങനെ വിദഗ്ധമായി കള്ളം പറയുന്നെന്ന് അത് വ്യക്തമാക്കും", സുകേഷ് കൂട്ടിച്ചേർത്തു.
തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് നോറാ ഫത്തേഹി അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി മൊഴി നൽകിയതിനുപിന്നാലെയാണ് സുകേഷിന്റെ വാർത്താക്കുറിപ്പ് വന്നത് എന്നതാണ് ശ്രദ്ധേയം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്റെ കാമുകിയെന്ന് സുകേഷ് അവകാശപ്പെട്ട ജാക്വിലിൻ ഫെർണാണ്ടസ് സുകേഷിനെതിരെ രംഗത്തുവന്നിരുന്നു. സുകേഷ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ജീവിതം നരകമാക്കിയെന്നും അവർ ഡൽഹി പട്യാല ഹൗസ് കോടതിയിൽ നൽകിയ പ്രസ്താവനയിലാണ് പറഞ്ഞു. സുകേഷിന്റെ സഹായി പിങ്കി ഇറാനിയാണ് ഒരു സർക്കാർ ഉദ്യോഗസ്ഥനെന്നുപറഞ്ഞ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. സൺ ടി.വിയുടെ ഉടമയാണെന്നും അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അമ്മായിയാണെന്നുമാണ് സുകേഷ് തന്നോട് പറഞ്ഞതെന്ന് ജാക്വിലിന്റെ പ്രസ്താവനയിലുണ്ട്.
Content Highlights: conman sukesh chandrasekhar against actress nora fatehi, jacquline fernandez case news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..