വ്യായാമത്തിനിടെ ഹൃദയാഘാതം; സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവ ആശുപത്രിയിൽ


അദ്ദേഹത്തിന്റെ സഹോദരൻ ആശിഷ് ശ്രീവാസ്തവ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

രാജു ശ്രീവാസ്തവ | ഫോട്ടോ: പി.ടി.ഐ

ന്യൂഡൽഹി: ജിമ്മിൽ വ്യായാമത്തിനിടെ ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് പ്രശസ്ത സ്റ്റാൻഡപ്പ് കൊമേഡിയൻ രാജു ശ്രീവാസ്തവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെഡ്മിൽ ഉപയോ​ഗിച്ചുകൊണ്ടിരിക്കേ നെഞ്ചുവേദനയനുഭവപ്പെട്ട് നിലത്തുവീഴുകയായിരുന്നു. ജിമ്മിലെ പരിശീലകനാണ് പ്രഥമശുശ്രൂഷ നൽകുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഡൽഹി എയിംസിലാണ് രാജു ശ്രീവാസ്തവ ഇപ്പോഴുള്ളത്.

ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള കാർഡിയോളജി ആൻഡ് എമർജൻസി സംഘമാണ് രാജു ശ്രീവാസ്തവയെ ചികിത്സിക്കുന്നത്. ട്രെഡ് മില്ലിൽ ഓടുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. രാജു ശ്രീവാസ്തവ ഇപ്പോൾ എയിംസിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. അദ്ദേഹത്തിന്റെ സഹോദരൻ ആശിഷ് ശ്രീവാസ്തവ ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ചില നേതാക്കളെ കാണാനായാണ് രാജു ഡൽഹിയിലെത്തിയത്. ഇന്ന് രാവിലെ ജിമ്മിൽ പോയ അദ്ദേഹം മറ്റൊരു ജിമ്മിലും പോയി. ഇതേദിവസം തന്നെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ച് എയിംസിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹം പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. ആശിഷ് അറിയിച്ചു.

ഉത്തർ പ്രദേശ് ഫിലിം ബോർഡ് ചെയർമാൻ കൂടിയാണ് രാജു ശ്രീവാസ്തവ.

Content Highlights: Raju Srivastava suffers heart attack while working out, delhi aiims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented