അവരെന്റെ ചുണ്ടില്‍ ബലമായി ചുംബിച്ചു: നടിക്കെതിരേ ആരോപണവുമായി സഹപ്രവര്‍ത്തക


1 min read
Read later
Print
Share

നൂറിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ വച്ച് സ്റ്റേജില്‍ കയറി വന്നു ബലമായി ചുണ്ടില്‍ ചുംബിച്ചുവന്നാണ് കനീസിന്റെ ആരോപണം

ഇന്ത്യയില്‍ ഇത് മീ ടൂ ക്യാമ്പയിന്റെ കാലമാണ്. തൊഴിലിടങ്ങളില്‍ തങ്ങള്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് ദിനവും പ്രശസ്തരും അപ്രശസ്തരുമായ നിരവധി സ്ത്രീകളാണ് രംഗത്ത് വരുന്നത്. സിനിമാ മേഖലയിലാണെങ്കില്‍ ബോളിവുഡില്‍ നിന്ന് തുടങ്ങിയ മീ ടൂ മൂവ്മന്റ് ഇപ്പോള്‍ മലയാളത്തിലേക്കും എത്തിയിരിക്കുന്നു.

ഇതുവരെ മീ ടൂവില്‍ വന്നിരുന്നതെല്ലാം തന്നെ സ്ത്രീകള്‍ പുരുഷന് നേരെ ഉന്നയിച്ച ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ്. സ്റ്റാന്‍ഡപ്പ് കൊമേഡിയനും നടിയും യുട്യൂബറുമായ കനീസ് സുര്‍ക്കയാണ് സഹപ്രവര്‍ത്തകയായ അദിതി മിത്തലിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ഒരു പൊതുപരിപാടിയില്‍ വച്ച് അദിതി തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുവന്നാണ് കനീസിന്റെ ആരോപണം. 'നൂറിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ വച്ച് സ്റ്റേജില്‍ കയറി വന്നു എന്റെ സമ്മതമില്ലാതെ ബലമായി അദിതി എന്റെ ചുണ്ടില്‍ ചുംബിച്ചു'. കനീസിന്റെ ട്വിറ്ററില്‍ പറയുന്നു

സംഭവത്തിന് ശേഷം മിത്തല്‍ തന്നോട് മാപ്പപേക്ഷിച്ചെങ്കിലും പിന്നീട് ശത്രുത വച്ച് പെരുമാറുകയാണുണ്ടായതെന്നും കനീസിന്റെ ട്വീറ്റില്‍ പറയുന്നു. 'എല്ലാവര്‍ക്കും അവരുടേതായ താത്പര്യങ്ങളും അതിര്‍വരമ്പുകളുമുണ്ട്. പക്ഷെ അവര്‍ എന്റെ അവകാശത്തില്‍ അതിക്രമിച്ചു കയറി' കനീസ് പറയുന്നു

ഇപ്പോള്‍ നടക്കുന്ന മീ ടൂ ക്യാമ്പയിനില്‍ സജീവമായി പങ്കെടുക്കുന്ന, പീഡകര്‍ക്കെതിരെ ശക്തമായി വാദിക്കുകയും ചെയ്യുന്ന അദിതിയോട് കനീസിന് നേരെ നടന്ന സംഭവത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ഒരു സുഹൃത്ത് വഴി ആവശ്യപ്പെട്ടെങ്കിലും അദിതി ആരോപണം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് അദിതിക്കെതിരേ പരസ്യമായ ആരോപണവുമായി കനീസ് രംഗത്ത് വന്നത്.

തന്റെ ഈ കുറിപ്പ് ഒരിക്കലും ഒരു പുരുഷന് എന്തെങ്കിലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അവസരമല്ലെന്നും ഇത് പകരംവീട്ടലല്ലെന്നും വാദപ്രതിവാദം അവസാനിപ്പിക്കാനുള്ള മാര്‍ഗമാണെന്നും കനീസ് വ്യക്തമാക്കുന്നു..

Comedian Kaneez Surka accuses Aditi Mittal for Kissing her forcibly on stage me too

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ ഞായറാഴ്ച രാത്രി കൊല്ലം സുധി പരിപാടി അവതരിപ്പിക്കുന്നു. സമീപം ബിനു അടിമാലി

1 min

ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി

Jun 6, 2023


kollam sudhi car accident death his family wife renu sons rahul rithul

2 min

സുധിയെ കാത്തിരുന്ന് രേണുവും രാഹുലും ഋതുലും; ആ യാത്ര അവസാനത്തേതെന്ന് അറിയാതെ

Jun 6, 2023


Priya wink, omar lulu

1 min

കണ്ണിറുക്കൽ താൻ കെെയിൽ നിന്ന് ഇട്ടതെന്ന് പ്രിയ; ഓർമ്മക്കുറവിന് വലിയ ചന്ദനാദി ബെസ്റ്റെന്ന് ഒമർ ലുലു

Jun 7, 2023

Most Commented