നിസാര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'കളേഴ്സിന്റെ' ട്രെയിലര്‍ പുറത്തിറങ്ങി. നടൻ വിജയ് സേതുപതിയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രെയ്ലർ പുറത്ത് വിട്ടത്., 

റാം കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഇനിയ, ദിവ്യ പിള്ള എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇവരെ കൂടാതെ മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലെെവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ലെെം ലെെറ്റ് പിക്ച്ചേഴ്സിന്‍റെ ബാനറില്‍ അജി ഇടിക്കുള നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥ സംഭാഷണമെഴുതുന്നു. വെെരഭാരതി എഴുതിയ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകരുന്നു.

Content Highlights : Colors movie Trailer starring Varalakshmi Iniya Divya Pillai