ട്രെയ്ലറിൽ നിന്നും
പൃഥ്വിരാജ് നായകനായെത്തുന്ന കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ആമസോണ്‍ പ്രൈമിലൂടെ ചിത്രം ജൂണ്‍ 30-ന് റിലീസ് ചെയ്യും. തനു ബാലക് സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ് സസ്പെന്‍സ് ക്രൈം ത്രില്ലറാണ്. എ.സി.പി. സത്യജിത് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തീയേറ്ററുകള്‍ അടച്ചിടേണ്ടി വന്നതോടെയാണ് ചിത്രം ഒ.ടി.ടി. റിലീസായി പുറത്തിറക്കാന്‍ നിര്‍മാതാവ് ആന്റോ ജോസഫ് തീരുമാനിച്ചത്.
' അരുവി' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധേയയായി മാറിയ അദിതി ബാലനാണ് നായിക.യഥാര്‍ത്ഥ സംഭവത്തില്‍നിന്ന് പ്രചോദനം ഉള്ക്കൊണ്ടാെരുക്കുന്ന ചിത്രത്തിന് ഗിരീഷ് ഗംഗാധരനും ജോമോന് ടി. ജോണും ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
Content Highlights: Cold Case Movie trailer, Prithviraj Sukumaran Aditi Balan Amazon Prime Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..