"ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?" മെഗാസ്റ്റാര്‍ മമ്മൂട്ടിയോടാണ് ചോദ്യം...ഉടനെ വന്നു ചോദ്യകര്‍ത്താവിനെ നോക്കി മമ്മൂട്ടിയുടെ ഇന്‍സ്റ്റന്റ് മറുപടി 

"അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?"

"അതേ" 

'എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ?"

ചുറ്റും പൊട്ടിച്ചിരി ഉയര്‍ന്നു 

"അതുപോലെയാണ് എനിക്ക് അഭിനയവും" 

Read More :  'പ്രതിഫലം തരാനുള്ള വകയില്ലെന്ന് പറഞ്ഞു, വഴിച്ചെലവിന്റെ കാശുപോലും വാങ്ങാതെ മമ്മൂക്ക വന്നു'

star and style
സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ വാങ്ങാം 

മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന്‍ സംഘടിപ്പിച്ച കോഫി വിത്ത് മമ്മൂട്ടി മത്സരത്തില്‍ തിരഞ്ഞെടുക്കപെട്ടവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. 

"അങ്ങനെയൊന്നും ചോദിക്കല്ലേ, അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് എന്റെ  പ്രാര്‍ത്ഥന." മമ്മൂട്ടി വ്യക്തമാക്കി 

Read More : 'അന്ന് കയ്യടിച്ച ആ പത്താം ക്ലാസുകാരന്‍ ഫോണ്‍ വിളിച്ചാല്‍ മമ്മൂക്ക ഇന്ന് മറുത്തലയ്ക്കലുണ്ട്'

പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്ത മത്സരത്തില്‍ ശരിയുത്തരം  അയച്ചവരില്‍ നിന്ന് തിരഞ്ഞെടുത്ത എട്ട് കുടുംബങ്ങളാണ് പനമ്പിള്ളി നഗറിലെ ഇടം ആര്‍ട്ട് കഫേയിലെ കോഫീ വിത്ത് മമ്മൂട്ടി പരിപാടിക്ക് എത്തിയത്.

താര സല്ലാപത്തിന്റെ പൂര്‍ണ രൂപം മാര്‍ച്ച് ലക്കം മമ്മൂട്ടി സ്പെഷ്യല്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ വായിക്കാം 

Content Highlights : coffee With Mammooty Star And Style Mathrubhumi