ആരാധകരുടേയും വിതരണക്കാരുടെയും ആവശ്യം പരി​ഗണിച്ചു, കോബ്ര 20 മിനിറ്റ് വെട്ടിക്കുറച്ചു


ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

കോബ്രയിൽ വിക്രം | ഫോട്ടോ: www.facebook.com/ajaygnanamuthu/photos

വിക്രം വിവിധ ​ഗെറ്റപ്പുകളിലെത്തുന്നു എന്ന പ്രത്യേകതകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത കോബ്ര. കഴിഞ്ഞ മാസം 31-ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി മുന്നേറവേ സുപ്രധാനമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. മൂന്ന് മണിക്കൂർ ദൈർഘ്യം വരുന്ന ചിത്രത്തിന്റെ 20 മിനിറ്റ് നീക്കം ചെയ്തിരിക്കുകയാണ്.

വ്യാഴാഴ്ച വൈകീട്ട് മുതൽ പുതിയ പതിപ്പാണ് പ്രദർശിപ്പിക്കുന്നത്. ആരാധകരുടെയും നിരൂപകരുടെയും വിതരണക്കാരുടെയും അഭ്യർഥന മാനിച്ചാണ് ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ തീരുമാനിച്ചതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഓഗസ്റ്റ് 31ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം തമിഴ്നാട്ടിൽ നിന്നും 12 കോടി വാരിയിരുന്നു.

സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് കോബ്രയുടെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ ജോർജ്, മാമുക്കോയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Content Highlights: cobra movie trimmed by 20 minute, chiyaan vikram and srinidhi shetty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented