വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'കോബ്ര'യുടെ ടീസർ പുറത്തിറങ്ങി, വിക്രം ഏഴ് ​ഗെറ്റപ്പുകളിൽ എത്തുന്ന ചിത്രത്തിന്റെ ടീസർ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. ക്രിക്കറ്റ് താരം ഇർഫാൻ പത്താനാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിലെത്തുന്നത്. റോഷൻ മാത്യുവും മിയയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ കെ എസ് രവികുമാർ, ആനന്ദ്‍രാജ്, റോബോ ശങ്കർ, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‍രാജൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

എ ആർ റഹ്മാനാണ് സം​ഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോസിൻറെ ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ഹരീഷ് കണ്ണൻ ആണ്. എഡിറ്റിംഗ് ഭുവൻ ശ്രീനിവാസൻ. ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ.

Content Highlights : Cobra Movie Teaser Vikram Irfan Pathan Roshan Mathew