വിക്രമിന്റെ വില്ലൻ റോഷൻ മാത്യു? പോലീസ് വേഷത്തിൽ ഇർഫാൻ പത്താൻ; കോബ്ര ട്രെയിലർ


മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയിക്കുന്ന ആദ്യചിത്രമാണ് കോബ്ര

കോബ്ര സിനിമയുടെ ട്രെയിലറിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

വിക്രം നായകനാവുന്ന ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രണയവും ആക്ഷനും മിസ്റ്ററിയുമെല്ലാം നിറഞ്ഞ സമ്പൂർണ പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിമോണ്ടി കോളനി, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് ജ്ഞാനമുത്തു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര.

വൻ താരനിര തന്നെയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ അഭിനയിക്കുന്ന ആദ്യചിത്രമാണ് കോബ്ര. കെ.ജി.എഫിലൂടെ ശ്രദ്ധേയയായ ശ്രീനിധി ഷെട്ടിയാണ് നായിക. മലയാളത്തിൽ നിന്ന് റോഷൻ മാത്യു, മാമുക്കോയ, മിയ ജോർജ് എന്നിവരും താരനിരയിലുണ്ട്. റോബോ ശങ്കർ, കെ.എസ്. രവികുമാർ, ആനന്ദ് രാജ്, മൃണാളിനി ദേവി, മീനാക്ഷി ​ഗോവിന്ദരാജൻ എന്നിവരാണ് മറ്റഭിനേതാക്കൾ.

എ.ആർ. റഹ്മാൻ സം​ഗീതം നൽകിയ ​ഗാനങ്ങൾ നേരത്തേ തന്നെ ഹിറ്റ് ചാർട്ടിൽ ഇടംനേടിയിരുന്നു. താമരൈ, പാ.വിജയ്, വിവേക് എന്നിവരാണ് ​ഗാനരചന. ഹരീഷ് കണ്ണൻ ഛായാ​ഗ്രഹണവും ഭുവൻ ശ്രീനിവാസൻ എഡിറ്റിങ്ങും ദിലീപ് സുബ്ബരായൻ സംഘട്ടനസംവിധാനവും നിർവഹിക്കുന്നു. എസ്.എസ് ലളിത് കുമാറാണ് നിർമാണം.

ഇഫാർ മീഡിയയാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ചിത്രം ഈ മാസം 31-ന് തിയേറ്ററുകളിലെത്തും.

Content Highlights: cobra movie trailer, chiyaan vikram new movie trailer released, roshan mathew and irfan pathan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented