റേഡിയോ ചരിത്രത്തിലാദ്യമായി മാതൃഭൂമി ക്ലബ് എഫ്.എം. ഒരുക്കിയ റേഡിയോ ബ്ലോക്ക്ബസ്റ്റര്‍ പ്രോഗ്രാമായ സിനിമാക്കഥയിലെ ആദ്യസിനിമ 'കാരംസ്' ഫെബ്രുവരി 27ന്  വൈകുന്നേരം 6 മണിക്ക് ക്ലബ് എഫ്.എമ്മിലൂടെ റിലീസ് ചെയ്യും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം ശ്രോതാക്കളില്‍ ഉദ്വേഗം നിറയ്ക്കുന്ന ഒരു ത്രില്ലറാണ്. ചലച്ചിത്രതാരങ്ങളായ ഇര്‍ഷാദ്, രാജേഷ് ശര്‍മ്മ എന്നിവര്‍ക്കൊപ്പം കഥാഗതിയില്‍ നിറഞ്ഞുനിന്ന ശ്രോതാക്കളും കഥാപാത്രങ്ങളായി എത്തുന്നു. ആന്റണി എന്ന കഥാപാത്രത്തെയാണ് ഇര്‍ഷാദ് അവതരിപ്പിക്കുന്നത്. 

റേഡിയോ ചരിത്രത്തിലാദ്യമായി ക്ലബ് എഫ്.എം. ഒരുക്കുന്ന റേഡിയോ സിനിമ എന്ന സംരംഭം ശ്രോതാക്കളെല്ലാം ഏറ്റെടുത്തിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളും പിന്തുണയുമാണ് ശ്രോതാക്കളുടെ ഭാഗത്തുനിന്ന് റേഡിയോ സിനിമാസംരംഭത്തിന് ഉണ്ടായിരിക്കുന്നത്. 'കരുക്കള്‍ നീക്കിത്തുടങ്ങുന്നു, കരുവാകുന്നതാരായിരിക്കും ?' എന്ന ചോദ്യചിഹ്നം അവശേഷിപ്പിച്ച ആകാംക്ഷ അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. കാരംസ് എന്ന റേഡിയോ സിനിമ കേള്‍ക്കാനായി ക്ലബ് എഫ്.എം. ട്യൂണ്‍ ചെയ്യൂ.

Content highlights : club fm cinemakatha's first movie carroms released today evening