അമ്മയിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു, താരസംഘടനയിൽ ‘ക്ലബ്ബ്’ വിവാദം കൊഴുക്കുന്നു


സന്നദ്ധ സംഘടന ആണെന്നു കരുതിയാണ് ഒരു ലക്ഷം രൂപ നൽകി താൻ ‘അമ്മ’യിൽ അംഗത്വം എടുത്തതെന്നു ജോയ് മാത്യു പറഞ്ഞു

ജോയ് മാത്യു | ഫോട്ടോ: മധുരാജ് | മാതൃഭൂമി

കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ ‘ക്ലബ്ബ്’ പരാമർശത്തിന്റെ പേരിൽ വിവാദം തുടരുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നടൻ ജോയ് മാത്യു അംഗത്വം വേണ്ടെന്നു ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറിക്ക്‌ കത്തെഴുതി. ക്ലബ്ബ് എന്നത് ഒരു മോശം വാക്കല്ലെന്നും ഇല്ലാത്ത അർഥങ്ങൾ ഉണ്ടാക്കി സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കരുതെന്നും ചൂണ്ടിക്കാട്ടി ഇടവേള ബാബു നടൻ ഗണേഷ് കുമാറിനും കത്തയച്ചു.

നേരത്തേ കേസിൽ പ്രതിയായ നടൻ ബിനീഷ് കോടിയേരിക്കെതിരേ ഗണേഷ് കുമാർ സ്വീകരിച്ച നിലപാട്‌ പരിശോധിക്കുമ്പോൾ ഇപ്പോൾ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇടവേള ബാബു കത്തിൽ പറയുന്നു. ജഗതി ശ്രീകുമാറിനെതിരേയും പ്രിയങ്കയ്ക്കെതിരേയും കേസ് വന്നപ്പോഴും താങ്കൾ ഉൾപ്പെട്ടിരുന്ന മുൻകാല കമ്മിറ്റിയും ഇതേ നിലപാടുകൾ തന്നെയല്ലേ എടുത്തിരുന്നതെന്നും ഇടവേള ബാബു കത്തിൽ ചോദിക്കുന്നു.

പ്രസിഡന്റ് മോഹൻലാലിന്‌ ഗണേഷ് അയച്ച കത്തുകൾക്ക്‌ സമയക്കുറവു കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം മറുപടികൾ തരാറില്ലേയെന്നും ഇടവേള ബാബു കത്തിൽ ചോദിക്കുന്നു. കഴിഞ്ഞ 27 വർഷമായി സംഘടന മുന്നോട്ടു കൊണ്ടുപോകാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് സംഘടനയ്ക്ക്‌ അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിന്‌ തന്നെ ക്രൂശിക്കരുതെന്നും ഇടവേള ബാബു കത്തിൽ പറയുന്നു.

സന്നദ്ധ സംഘടന ആണെന്നു കരുതിയാണ് ഒരു ലക്ഷം രൂപ നൽകി താൻ ‘അമ്മ’യിൽ അംഗത്വം എടുത്തതെന്നു ജോയ് മാത്യു പറഞ്ഞു. എന്നാൽ, വിവരമില്ലായ്മയാണ് സംഘടനയെപ്പറ്റി ജനറൽ സെക്രട്ടറി പറയുന്നത്. പ്രസിഡന്റും നിർവാഹക സമിതി അംഗങ്ങളുമടക്കമുള്ളവർ സെക്രട്ടറിയെ തിരുത്തുന്നില്ല.

വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അതിനെപ്പറ്റി അഭിപ്രായം പറയുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. നടൻ ഷമ്മി തിലകൻ സംഘടനയെപ്പറ്റി പറയുന്നതിൽ കുറേ കാര്യമുള്ളപ്പോൾ കുറേ അപാകങ്ങളുമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

Content Highlights: club controversy in amma, joy mathew's letter to general secretary

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented