ക്ലോറിസ് ലീച്ച്മാന്‍ വിടവാങ്ങി


ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് നിറഞ്ഞു നിന്ന് ക്ലോറിസ് സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി

ക്ലോറിസ് ലീച്ച്മാൻ

ലോസ് ആഞ്ജലീസ്; ഹോളിവുഡ് നടി ക്ലോറിസ് ലീച്ച്മാന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു. കാലിഫോര്‍ണയയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.

ഏഴ് പതിറ്റാണ്ടിലേറെക്കാലം സിനിമാരംഗത്ത് നിറഞ്ഞു നിന്ന് ക്ലോറിസ് സ്വഭാവനടിയായും ഹാസ്യനടിയായും ഒരേപോലെ തിളങ്ങി. ദ ലാസ്റ്റ് പിക്ചര്‍ ഷോയിലെ (1971) അഭിനയത്തിന് ഓസ്‌കര്‍ പുരസ്‌കാരവും ബാഫ്ത പുരസ്‌കാരവും സ്വന്തമാക്കി. എട്ട് പ്രൈംടൈം എമ്മി പുരസ്‌കാരവും ഒരു ഡേ ടൈം എമ്മി പുരസ്‌കാരവും സ്വന്തമാക്കി.

1926 ഏപ്രില്‍ 20 ന് അമേരിക്കയിലെ ഡെസ് മൊയ്നിലാണ് ജനനം. കൗമാരപ്രായത്തില്‍ തന്നെ നാടക രംഗത്ത് സജീവമായി. ഹൈസ്‌കൂള്‍ പഠനത്തിന് ശേഷം നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ഉപരി പഠനത്തിന് ചേര്‍ന്നു. പിന്നീട് ഗാമ ഫൈ ബീറ്റയിലെത്തി. അഭിനേതാക്കളായ പോള്‍ ലിന്‍ഡെ, ഷാര്‍ലറ്റ് റേ എന്നിവര്‍ ഗാമ ഫൈ ബീറ്റയിലെ ക്ലോറിസിന്റെ സഹപാഠികളായിരുന്നു. 1946 ല്‍ മിസ് അമേരിക്ക സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തശേഷം ക്ലോറിസ് ടെലിവിഷനിലും സിനിമകളിലും സജീവമായി.

1947 ല്‍ പുറത്തിറങ്ങിയ കാര്‍നേജി ഹാള്‍ ആണ് ആദ്യചിത്രം. കിസ് മി ഡെഡ്‌ലി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടുന്നത്. ദ ലാസ്റ്റ് പിക്ചര്‍ ഷോ, യെസ്റ്റര്‍ഡേ, എ ട്രോള്‍ ഇന്‍ സെന്‍ട്രല്‍ പാര്‍ക്ക്, നൗ ആന്റ് ദെന്‍, സ്പാഗ്ലിഷ്, എക്‌സ്‌പെക്ടിങ് മേരി, യു എഗൈന്‍, ദ വിമണ്‍ തുടങ്ങിയവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. ഒട്ടനവധി ടെലിവിഷന്‍ ഷോകളിലും ടെലി ഫിലിമുകളിലും വേഷമിട്ടു.

1953 ല്‍ ക്ലോറിസ് ഹോളിവുഡ് നടനും സംവിധായകനുമായിരുന്ന ജോര്‍ജ്ജ് എംഗ്ലണ്ടിനെ ലീച്ച്മാന്‍ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ അഞ്ചുമക്കളുണ്ട്. 1979 ല്‍ ഇവര്‍ വിവാഹമോചിതരായി.

ഹൈ ഹോളിഡേയാണ് അവസാനമായി വേഷമട്ട ചിത്രം. 2020 ല്‍ ഷൂട്ടിങ് പൂര്‍ത്തിയായ ഈ ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല.

Content Highlights: Cloris Leachman actress passed away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented