ക്ലാസ് ബൈ എ സോളജിയർ | photo: special arrangements
വിജയ് യേശുദാസ് നായകനായി എത്തുന്ന 'ക്ലാസ് ബൈ എ സോൾജിയർ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. ളാക്കാട്ടൂര്‍ എം.ജി.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ചിന്മയിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌കൂള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് ചിന്മയിയുടെ അച്ഛനും സംവിധായകനുമായ അനില്‍രാജാണ്.
കലാഭവന്‍ ഷാജോണ്‍, മീനാക്ഷി, ശ്വേത മേനോന്‍, സുധീര്‍, കലാഭവന്‍ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. ജെ. പ്രമീളാദേവി, ഹരി പത്തനാപുരം, ബ്രിന്റ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോന്‍ പാറയില്‍, ജയന്തി നരേന്ദ്രനാഥ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. സാഫ്നത്ത് ഫ്നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം -ബെന്നി ജോസഫ്, എഡിറ്റിങ് -മനു ഷാജു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സുഹാസ് അശോകന്‍, ഗാനരചന -കവിപ്രസാദ് ഗോപിനാഥ്, ശ്യാം എനത്ത്, ഡോ. പ്രമീള ദേവി, സംഗീതം -എസ്. ആര്‍. സൂരജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -മന്‍സൂര്‍ അലി, കല -ത്യാഗു തവന്നൂര്‍, മേക്കപ്പ് -പ്രദീപ് രംഗന്‍, കോസ്റ്റ്യൂം -സുകേഷ് താനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ -ഷാന്‍ അബ്ദുള്‍ വഹാബ്, അലീഷ റൊസാരിയോ, പി. ജിംഷാര്‍, കൊറിയോഗ്രാഫര്‍ -പപ്പു വിഷ്ണു, ആക്ഷന്‍ -മാഫിയ ശശി, വി.എഫ്.എക്സ് -ജിനേഷ് ശശിധരന്‍ മാവറിക്സ് സ്റ്റുഡിയോ), ബി.ജി.എം. -ബാലഗോപാല്‍, ആക്ഷന്‍- ബ്രോ രാജേഷ്, സ്റ്റില്‍സ് -പവിന്‍ തൃപ്രയാര്‍, ഡിസൈനര്‍ -പ്രമേഷ് പ്രഭാകര്‍.
Content Highlights: class by a soldier movie first look poster released
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..