കൊല്ലം: 'ക്യാപ്റ്റന്‍' ലൊക്കേഷനില്‍ ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ഒരു താരസമ്മാനം. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കൈയ്യില്‍ നിന്നാണ് വിനീത് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫെഡറേഷന്‍ കപ്പിലെ മിന്നുന്ന പ്രകടനത്തിനാണ് അന്തരിച്ച മുന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്റ ഓര്‍മ്മ നിറഞ്ഞ സിനിമാ ലൊക്കേഷനില്‍ സമ്മാനം നല്‍കിയത്.

ക്യാപ്റ്റനില്‍ ജയസൂര്യയും അനു സിതാരയും ഉള്‍പ്പെട്ട നിര്‍ണായക രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു മെഗാതാരത്തിന്റെ അപ്രതീക്ഷിത സന്ദര്‍ശനം.

നേരത്തെ അതിഥിയായെത്തിയ വിനീതിനെ അനുമോദിക്കുവാനുള്ള അണിയറ പ്രവര്‍ത്തകരുടെ നീക്കത്തിന് മമ്മൂട്ടിയുടെ സാന്നിധ്യത്തോടെ തിളക്കമേറി.

വിനീതിന് സര്‍ക്കാര്‍ ജോലി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയോട് ചടങ്ങില്‍ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. നായിക അനു സിതാര സംവിധായകന്‍ പ്രജേഷ് സെന്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.