ഉണ്ണികൃഷ്ണൻ, സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ | photo: screen grab
സിനിമ സെറ്റിലെ മയക്കുമരുന്ന് ഉപയോഗത്തിൽ പോലീസിന്റെ പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ. യൂണിഫോമിട്ട പോലീസ് അല്ല ഉള്ളതെന്നും തൊഴിൽ തടസ്സപ്പെടാതിരിക്കാനാണ് ഷാഡോ പോലീസിനെ നിയോഗിച്ചതെന്നും കമ്മീഷണർ പറഞ്ഞു. ബി. ഉണ്ണികൃഷ്ണന് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അദ്ദേഹം പറഞ്ഞാൽ അത് പരിശോധിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.
സിനിമ സെറ്റില്‍ ഷാഡോ പോലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിയേ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ വിമര്‍ശിച്ചതിന് പിന്നാലെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ പ്രതികരണം. നിരീക്ഷണത്തിൽ നിർത്തേണ്ട ഒരു തൊഴിലിടമല്ല സിനിമാ ചിത്രീകരണ ഇടങ്ങളെന്ന് ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു. ഷാഡോ പോലീസ് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയിലെ എക്‌സൈസ് പരിശോധനയ്‌ക്കെതിരെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണൻ പ്രതികരണം.
അടുത്തകാലത്ത് സിനിമയുമായി ബന്ധപ്പെട്ട് നടന്ന ചില സംവാദങ്ങൾ ദൗർഭാഗ്യകരമാണെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞിരുന്നു. ചെറുപ്പക്കാർ മുഴുവൻ ലഹരിക്ക് അടിമകളാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നടീനടന്മാരെ ചുറ്റിപ്പറ്റിയായിരുന്നെങ്കിൽ റെയ്ഡ് നടന്നത് എഴുത്തുകാരനും സംവിധായകനുമായ ഒരാൾക്കെതിരെയാണ്. അതുകൊണ്ട് നടീനടന്മാരെ മുഴുവൻ റെയ്ഡ് നടത്തണമെന്നല്ല തങ്ങൾ പറയുന്നതെന്നും ബി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ ഫെഫ്കയുടെ 20 യൂണിയനുകളിലുംപെടുന്ന എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും അതിശക്തമായ പ്രതിഷേധമുണ്ട്. അന്വേഷണം ഫലപ്രദമായി നടക്കണം. നജീം കോയയെ കുടുക്കാൻ ശ്രമിച്ചയാളെ വെളിച്ചത്ത് കൊണ്ടുവരാതെ പ്രതിഷേധത്തിൽ നിന്ന് പിറകിലേക്ക് പോവില്ല. നജീം കോയയെ ഏതറ്റം വരെ പോയും ചേർത്തുനിർത്തുമെന്നും ബി. ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു. ടിനി ടോമിനെക്കുറിച്ചും വാർത്താസമ്മേളനത്തിൽ സംവിധായകൻ പരാമർശം നടത്തി.
'ഇപ്പറയുന്ന ഏജൻസി ടിനി ടോമിനെ ഇതുവരെ വിളിപ്പിച്ചോ? ടിനി ടോമിന്റെ മകനെ സിനിമയിൽ അഭിനയിപ്പിക്കാത്തത് അദ്ദേഹവും മകനും തമ്മിലുള്ള റിലേഷൻഷിപ്പിന്റെ പ്രശ്നമാണ്. അതിൽ പ്രതികരണത്തിന് ഞാനില്ല. എക്സൈസ് വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ടിനി ടോം വർക്ക് ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹത്തിന്റെ 'പല്ലുപൊടിയൽ' പ്രസ്താവനയിൽ ആദ്യം സ്റ്റേറ്റ്മെന്റ് എടുക്കേണ്ടതാരാണ്? സ്വന്തം ബ്രാൻഡ് അംബാസിഡറോട് എക്സൈസ് വകുപ്പ് ചോദിക്കണ്ടേ? നടപടിയെടുക്കണ്ടേ? അതെന്താണവർ ചെയ്യാത്തത്. ഒരു പ്രസ്താവന നടത്തുമ്പോൾ ഉത്തരവാദിത്വം കാണിക്കണം', ഫെഫ്ക ജനറൽ സെക്രട്ടറി വ്യക്തമാക്കി.
Content Highlights: city police commissioner k sethuraman about shadow police in cinema set b unnikrishnan statement


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..