പൗരത്വ നിയമ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുകയാണെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ്. മലയാളത്തിലെ മികച്ച സിനിമയ്ക്കുള്ള ദേശിയ പുരസ്‌കാരം നേടിയ ചിത്രമാണിത്. പുരസ്‌കാരദാന ചടങ്ങ് വരാനിരിക്കെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. 

സക്കറിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം. 

പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയ്ക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും- സക്കറിയ കുറിച്ചു.

Content Highlights: Citizenship Amendment Bill protest, Sudani From Nigeria Movie team to boycott National Award Function, Zakariya Mohammed