തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി റൂസോ ബ്രദേഴ്‌സിന്റെ 'സിറ്റഡല്‍'; ട്രെയിലര്‍ റിലീസായി


1 min read
Read later
Print
Share

പോസ്റ്റർ, ട്രെയിലറിൽ നിന്നും | photo: special arrangements

പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'സിറ്റഡല്‍' സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഹൈ-സ്റ്റേക്ക് സ്പൈ-ഡ്രാമയായ 'സിറ്റഡ'ലിന്റെ ആക്ഷന്‍ പാക്ക്ഡ് ട്രെയിലറാണ് പ്രൈം വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകള്‍ പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28-ന് പ്രീമിയര്‍ ചെയ്യും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. സ്റ്റാന്‍ലി ടുച്ചിയും ലെസ്ലി മാന്‍വില്ലെയും സീരിസിലുണ്ട്.

സ്വതന്ത്ര ആഗോള ചാര ഏജന്‍സിയായ സിറ്റഡലിന്റെ തകര്‍ച്ചയും, സിറ്റഡലിന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ മേസണ്‍ കെയ്നും നാദിയ സിന്നുും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികള്‍ക്ക് കീഴില്‍ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.

റിച്ചാര്‍ഡ് മാഡന്‍ മേസണ്‍ കെയ്‌നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സിന്‍ ആയും, സ്റ്റാന്‍ലി ടുച്ചി ബെര്‍ണാഡ് ഓര്‍ലിക്ക് ആയും, ലെസ്ലി മാന്‍വില്ലെ ഡാലിയ ആര്‍ച്ചറായും, ഓസി ഇഖിലെ കാര്‍ട്ടര്‍ സ്‌പെന്‍സായും, ആഷ്ലീ കമ്മിംഗ്‌സ് എബി കോണ്‍റോയായും, റോളണ്ട് മുള്ളര്‍ ആന്‍ഡേഴ്സ് സില്‍യും ഡേവിക് സില്‍യും ആയും, കയോലിന്‍ സ്പ്രിംഗാല്‍ ഹെന്‍ഡ്രിക്‌സ് കോണ്‍റോയായും, എത്തുന്നു. ഇവരെക്കൂടാതെ വലിയൊരു താരനിര സീരിസിലുണ്ട്. ആമസോണ്‍ സ്റ്റുഡിയോയും റൂസോ ബ്രദേഴ്‌സിന്റെ എ.ജി.ബി.ഒയും ഒരുമിച്ചാണ് 'സിറ്റഡല്‍' നിര്‍മ്മിക്കുന്നത്.

Content Highlights: citadel series priyanka chopra and richard maddison trailer released

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Kamal Haasan

കോറമണ്ഡൽ എക്സ്പ്രസ് പാളംതെറ്റുന്നത് 20 കൊല്ലം മുമ്പ് കമൽ ചിത്രീകരിച്ചു, അൻപേ ശിവത്തിലൂടെ

Jun 4, 2023


Bahubali

1 min

24 ശതമാനം പലിശയ്ക്ക് 400 കോടി കടമെടുത്താണ് ബാഹുബലി നിർമിച്ചത് -റാണ

Jun 4, 2023


Prashanth Neel

1 min

'നിങ്ങളിലെ ചെറിയൊരംശം മാത്രമേ ലോകം കണ്ടിട്ടുള്ളൂ'; പ്രശാന്ത് നീലിന് പിറന്നാളാശംസയുമായി പൃഥ്വി

Jun 4, 2023

Most Commented