സിനിപൊളിസ് മൾട്ടിപ്ലക്സ് | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ തിയേറ്റർ സമുച്ചയങ്ങളിൽ ഒന്നായ കൊച്ചി എം.ജി റോഡിലെ സെന്റർ സ്വകയർ മാളിലെ സിനിപൊളിസ് മൾട്ടിപ്ലക്സ് തീയേറ്ററുകൾ ഒരു ഇടവേളക്കുശേഷം വീണ്ടും തുറക്കുന്നു. ലോക പ്രശസ്ത മെക്സിക്കൻ സിനിമ പ്രദർശന ഗ്രൂപ്പായ സിനി പൊളിസിന്റെ മേൽനോട്ടത്തിൽ ഈ മാസം 30 മുതൽ പ്രദർശനം ആരംഭിക്കും.
രാജ്യാന്തര നിലവാരത്തിലും സാങ്കേതിക സംവിധാനങ്ങളോടെയുമാണ് മാളിലെ ആറാം നിലയിൽ മൾട്ടിപ്ലക്സ് തീയേറ്ററുകൾ ഒരുക്കിയിരിക്കുന്നത്. അത്യാധുനിക പ്രദർശന സംവിധാനങ്ങളും 1500 ലധികം ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുള്ള പതിനൊന്നു സ്ക്രീനുകളടങ്ങുന്ന മാളിലെ സിനിപൊളിസ് മൾട്ടിപ്ലക്സ്, സിനിമ ആസ്വാദകർക്കു പുതിയൊരു അനുഭവമായിരിക്കും. ആകെ സ്ക്രീനുകളിൽ മൂന്നെണ്ണം വി ഐ പി കാറ്റഗറിയിലുള്ളതാണ്. അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന ടിക്കറ്റ് കൗണ്ടറുകൾ, ഡിസ്പ്ലേ സിസ്റ്റം, ഭക്ഷണ ശാലകൾ, വിശാലമായ ലോബി, വ്യത്യസ്തങ്ങളായ കിയോസ്ക്കുകൾ, ഇരിപ്പിടങ്ങളിൽ നിന്നുതന്നെ ലഘു ഭക്ഷണപാനീയങ്ങൾ ഓർഡർ ചെയ്യുന്നതിനും ലഭ്യമാക്കുന്നതിനുമുള്ള സൗകര്യങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
ആറര ലക്ഷത്തിൽപരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാൾ, ബ്രിഡ്ജ് വേ ഗ്രൂപ്പിനു കീഴിലെ പീവീസ് പ്രോജക്ട് പ്രൈ. ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ്. വിശാലമായ കാർ പാർക്കിംഗ്, മുൻനിര ലോകോത്തര ബ്രാൻഡുകളുടെ ഷോറൂമുകൾ, മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ആസ്വദിക്കാവുന്ന വിനോദ സംവിധാനങ്ങൾ, ലോക പ്രശസ്ത ബ്രാൻഡ് ഫുഡ് കോർട്ടുകൾ അടങ്ങുന്ന ഈ മാൾ ഉപഭോക്താക്കൾക്കൊരു പ്രത്യേക ഷോപ്പിംഗ് അനുഭവമായിരിക്കും പ്രദാനം ചെയ്യുക.
2015-ൽ പ്രവർത്തനം ആരംഭിച്ച മാളിലെ തിയേറ്ററുകൾ ചില പ്രത്യേക സങ്കേതിക കാരണങ്ങളാൽ 2017- ൽ അടക്കേണ്ടിവന്നു. പിന്നീട് എല്ലാ പോരായ്മകളും പരിഹരിച്ച ശേഷമാണു ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ പ്രദർശനം പുനരാരംഭിക്കുന്നതെന്ന് മാൾ മാനേജ്മെൻറ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..