ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ ഛായാഗ്രാഹകന്‍ പ്രിയന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 55 വയസായിരുന്നു. 
 
ബാലുമഹേന്ദ്രയുടെ സഹായിയായി സിനിമയിലെത്തിയ പ്രിയന്‍ 1995 പുറത്തിറങ്ങിയ തൊട്ടാ ചിണുങ്ങി എന്ന ചിത്രത്തിത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. സംവിധായകന്‍ ഹരിയുടെ സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകനായിരുന്നു പ്രിയന്‍. ആറ്, സിങ്കം, സിങ്കം2, സിങ്കം 3, സാമി, വേല്‍ അരുള്‍ തുടങ്ങി ഹരിക്കുവേണ്ടി പ്രിയന്‍ ക്യാമറ ചലിപ്പിച്ച ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളായി. 

ഹരി തന്നെ സംവിധാനം ചെയ്യുന്ന സാമി 2 ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രിയന്‍ വിടവാങ്ങുന്നത്. പ്രിയന്റെ മരണത്തില്‍ തമിഴ് സിനിമാലോകം അനുശോചിച്ചു. 

Conrent Highlights: CInematographer Priyan, Saamy 2