കെ.പി നമ്പ്യാതിരി സംവിധാനം ചെയ്യുന്ന ഡബ്ല്യൂ.എഫ്.എച്ചിന്റെ ഫസ്റ്റ് ലുക്ക് മോഹൻലാൽ പ്രകാശനം ചെയ്യുന്നു
പ്രശസ്ത ഛായാഗ്രാഹകൻ കെ. പി.നമ്പ്യാതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ഡബ്ല്യൂ.എഫ്.എച്ച് ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാൽ റിലീസ് ചെയ്തു. മോഹൻലാലിന്റെ ആദ്യ സ്റ്റിൽസുകൾ പകർത്തിയ ക്യാമറാമാൻ കൂടിയാണ് കെ.പി. നമ്പ്യാതിരി.
സൈബർ കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കി അഭിനേത്രി ശിവാനി ഭായ് ആണ് ചിത്രത്തിന്റെ തിരക്കഥയും നിർമാണവും നിർവഹിച്ചിരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ മായ എന്ന വീട്ടമ്മ സൈബർ കെണികളിൽ അകപ്പെട്ടുപോകുന്ന കഥയാണ് ചിത്രം പറയുന്നത്.
വർക്ക് ഫ്രം ഹോമിന്റെ ചുരുക്കെഴുത്താണ് ഡബ്ല്യൂ.എഫ്.എച്ച്. ഇക്കഴിഞ്ഞ കോവിഡ് കാലത്ത് പൂർണ്ണമായും ചെന്നൈയിൽ ചിത്രീകരിച്ച സിനിമയായിരുന്നു ഇത്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന സൈബർ ഇടങ്ങളെ കേന്ദ്രീകരിച്ചൊരുങ്ങുന്നതാണ് ഡബ്ല്യൂ.എഫ്.എച്ചിന്റെ പ്രമേയം. ഇതൊരു മർഡർ മിസ്റ്ററിയാണ്.
രാജീവ് പിള്ള, റിയാസ് ഖാൻ, ബോസ് വെങ്കിട്ട്, രവി കാന്ത്, ശിവാനി ഭായ്, കനേഡിയൻ അഭിനേത്രി മല്ലിക ചൗധരി, താനിയ, സമ്പത്ത്, യൂ.കെ.പി, പ്രിയങ്ക റെഡ്ഢി, ആന്റൺ വാനവൻ,സഞ്ജയ് ജയ്ശങ്കർ എന്നിവർക്കൊപ്പം അതിഥി വേഷത്തിൽ ഐ.എം. വിജയനും ചിത്രത്തിൽ അഭിനയിക്കുന്നു.
മുൻ ഐ.പി.എൽ. താരം പ്രശാന്ത് പരമേശ്വരൻ, മുൻ രഞ്ജി താരം പ്രശാന്ത് ചന്ദ്രൻ എന്നീ ക്രിക്കറ്റ് താരങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. കന്നഡ സംഗീത സംവിധായകൻ രാജ്ഭാസ്കർ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പി സി മോഹൻ ചിത്രത്തിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. പി. ആർ. ഓ: പ്രതീഷ് ശേഖർ
Content Highlights : Cinematographer KP Nambiathiris directorial debut WFH first look released by Mohanlal
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..