കൊച്ചി: സിനിമാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ എ ക്ലാസ് തിയ്യറ്ററുകള്‍ അടച്ചിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ചിത്രങ്ങള്‍ റിലീസ് ആകാതിരിക്കുകയും ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിയ്യറ്ററുകള്‍ അടച്ചിടാന്‍ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ ആലോചിക്കുന്നത്. 10ന് കൊച്ചിയില്‍ ചേരുന്ന എ ക്ലാസ് തീയേറ്റര്‍ ഉടമകളുടെ ജനറല്‍ ബോഡി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമുണ്ടായേക്കും.
പുതിയ അന്യഭാഷാ ചിത്രങ്ങളും പ്രദര്‍ശനത്തിന് ഇല്ലാത്തത് തിയ്യറ്ററുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിട്ടുണ്ട്. പൊങ്കലിനുള്ള തമിഴ് ചിത്രങ്ങള്‍ മാത്രമാണ് ഇനി തീയേറ്ററുകളില്‍ എത്താനുള്ളത്. ഈ സാഹചര്യത്തില്‍ തിയ്യറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നതിനാലാണ് അടച്ചിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. കേരളത്തില്‍ മൊത്തം 350ല്‍ അധികം എ ക്ലാസ് തിയ്യറ്ററുകളാണുള്ളത്.
സിനിമകളുടെ തിയ്യറ്റര്‍ വിഹിതത്തിന്റെ അമ്പത് ശതമാനം വേണമെന്ന തിയ്യറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും അംഗീകരിക്കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് മലയാള സിനിമയില്‍ പ്രതിസന്ധി ഉടലെടുത്തത്. പ്രശ്‌നം പരിഹരിക്കുന്നതിനായി മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും പരിഹാരം ഉണ്ടായില്ല.
മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സത്യന്‍ അന്തിക്കാടിന്റെ ദുല്‍ഖര്‍ ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍, സിദ്ധിഖിന്റെ ജയസൂര്യ ചിത്രം ഫുക്രി, പൃഥ്വിരാജിന്റെ എസ്ര എന്നിവ അടക്കം നിരവധി ചിത്രങ്ങളുടെ റിലീസ് മുടങ്ങിയിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..