തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തീയേറ്ററുകൾ ഉടൻ തുറക്കാനാവില്ലെന്ന് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നതെന്നും ടിപിആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തീയേറ്ററുകൾ തുറക്കുന്നത് പരി​ഗണിക്കുകയുള്ളൂ എന്നും സജി ചെറിയാൻ വ്യക്തമാക്കി. 

കോവിഡ് മരണങ്ങൾ കൂടിവരുന്നത് സാഹചര്യം ജാഗ്രതയോടെ എടുക്കണം. അടുത്ത നാല് മാസത്തേക്കു കൂടി തിയേറ്റർ തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഡിസംബർ വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബി​ഗ് ബജറ്റ് ചിത്രം മരക്കാർ ഉൾപ്പടെ നിരവധി ചിത്രങ്ങളാണ് റിലീസ് തീയതി വരെ പ്രഖ്യാപിച്ച് തീയേറ്റർ തുറക്കുന്നതിനായി കാത്തിരിക്കുന്നത്. ചിത്രങ്ങളുടെ നിർമാതാക്കൾക്കും ആരാധകർക്കും ഒരുപോലെ തിരിച്ചടിയാണ് ഇപ്പോഴത്തെ തീരുമാനം

content highlights : Cinema theaters are expected to open in december says minister saji cherian