കൊച്ചി: സിനിമാ സീരിയൽ ചിത്രീകരണത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ഇളവ്.
കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് വരുന്നവർക്കും രോഗലക്ഷണമുള്ളവർക്കും മാത്രം ഇനി കോവിഡ് 19 പരിശോധന നടത്തിയാൽ മതിയാകും. പരിശോധന നടത്തുന്നത് പ്രൊഡക്ഷൻ മാനേജർമാരുടെയും ടെലിവിഷൻ ചാനലുകളുടെയും ഉത്തരവാദിത്തമാണെന്നും പുതിയ ഉത്തരവിൽ പറയുന്നു.
ലോക്ക് ഡൗണിനെ തുടർന്ന് നിർത്തി വച്ച ചിത്രീകരണം പുനരാരംഭിക്കാൻ അനുമതി നൽയിരുന്നു. സാമൂഹിക അകലം പാലിച്ച്, നിർദ്ദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചാണ് ചിത്രീകരണത്തിന് അനുമതി നൽകിയത്. നാലാംഘട്ട ലോക് ഡൗണിനുശേഷം കേന്ദ്രം അനുവദിച്ച ഇളവിനനുസരിച്ചായിരുന്നു തീരുമാനം. ചിത്രീകരണം പൂർത്തിയായ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടത്താൻ ഏപ്രിൽ മാസം അവസാനത്തിൽ അനുമതി നൽകിയിരുന്നു.
Content Highlights: Cinema Shooting, Covid 19 pandemic
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..