സിനിമാ സീരിയൽ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ്സ് ബാധിച്ച കൈലാസ് നാഥ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടെ അ​ദ്ദേഹ​ത്തിന് ഹൃദയാഘാതവും സംഭവിച്ചു. കരൾ മാറ്റിവയ്ക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്. എന്നാൽ ഇതിനുള്ള ഭാരിച്ച ചിലവ് കണ്ടെത്താനാകാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ് കൈലാസ് നാഥിന്റെ കുടുംബം.

ഒരു സ്വകാര്യ ചാനലിലെ  പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു കൈലാസ് നാഥ്. ഇതേ പരമ്പരയിലെ തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ സജിൻ ആണ് കൈലാസ് നാഥിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. കൈലാസ് നാഥിൻ‌റെ ചികിത്സയ്ക്ക് സഹായമഭ്യർഥിച്ചുകൊണ്ടാണ് സജിന്റെ പോസ്റ്റ്.    അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും സജിൻ പങ്കുവച്ചിട്ടുണ്ട്. 

സജിന്റെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ  അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം റെനെ മെഡിസിറ്റിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.

ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ  സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.പ്രതീക്ഷയോടെ അഡ്മിൻ പാനൽ.

Kailasnadh
SBI TVM 
Account number..6701573197-0
IFCS.SBIN0070690
Name: Dhanya Kailas
Ac No : 100068155732
Bank Name : IndusInd Bank
IFSC  : INDB0000363
Branch : Tripunithura
Dhanya (Mob) : 9349517000
മകളുടെ ആണ്

Please share maximum. പ്രിയ സുഹൃത്തുക്കളെ, സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.TVM SK ഹോസ്പിറ്റലിൽ...

Posted by Sajin Sajin on Monday, 10 May 2021

തമിഴിലും മലയാളത്തിലും കന്നഡത്തിലുമായി ഏതാണ്ട് നൂറ്റി അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ്  കൈലാസ് നാഥ്.

Content Highlights : Cinema Serial actor Kailas Nath in Critical condition due to non alcoholic liver cirrhosis